മോദിയാണ് രാമൻ, രാഹുൽ​ ഗാന്ധി ​രാവണനും പ്രിയങ്ക ശൂർപ്പണഖയും: ബിജെപി നേതാവ് സുരേന്ദ്രസിം​ഗ്

Published : Jan 30, 2019, 03:27 PM IST
മോദിയാണ് രാമൻ, രാഹുൽ​ ഗാന്ധി ​രാവണനും പ്രിയങ്ക ശൂർപ്പണഖയും: ബിജെപി നേതാവ് സുരേന്ദ്രസിം​ഗ്

Synopsis

രാവണനും ശൂർപ്പണഖയ്ക്കുമെതിരെ  ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ പോരാടണമെന്നും സുരേന്ദ്രസിം​ഗ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പാറ്റ്നയിൽ രാഹുൽ ​ഗാന്ധിയെ രാമനായി ചിത്രീകരിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 

ഉത്തർപ്രദേശ്: കോൺ​ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധിയെ രാവണനെന്നും പ്രിയങ്ക ​ഗാന്ധിയെ ശൂർപ്പണഖയെന്നും വിളിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംഎൽഎ സുരേന്ദ്ര സിം​ഗ്. മോദിയെ രാമനെന്നാണ് സുരേന്ദ്രസിം​ഗ് വിശേഷിപ്പിച്ചിരിക്കുന്നത്. രാവണനും ശൂർപ്പണഖയ്ക്കുമെതിരെ  ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ പോരാടണമെന്നും സുരേന്ദ്രസിം​ഗ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പാറ്റ്നയിൽ രാഹുൽ ​ഗാന്ധിയെ രാമനായി ചിത്രീകരിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സുരേന്ദ്രസിം​ഗിന്റെ പുതിയ പ്രസ്താവന.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കിഴക്കൻ ഉത്തർപ്രദേശിൽ പാർട്ടി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ​ഗാന്ധിയെ നിയോ​ഗിച്ചിരുന്നു. രാവണൻ ശൂർപ്പണഖയെ രാമനടുത്തേയ്ക്ക് അയച്ചത് പോലെയാണ് രാഹുൽ പ്രിയങ്കയെ യുപിയിലേക്ക് അയച്ചതെന്നും സുരേന്ദ്ര സിം​ഗ് പറയുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ സീറ്റുകൾക്ക് നിർണായക സ്ഥാനമാണുള്ളത്. പ്രിയങ്കയുടെ നിയമനം യുപിയിൽ സ്വാധീനമുണ്ടാക്കുമെന്ന പ്രതീക്ഷ നിലനിൽക്കെയാണ് സുരേന്ദ്രസിം​ഗ് പ്രിയങ്കയെയും രാഹുലിനെയും അപമാനിക്കുന്ന പ്രസ്താവനയുമായി രം​ഗത്തെത്തിയിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു