മലപ്പുറത്തെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറെന്ന് കുമ്മനം

Published : Apr 18, 2017, 05:55 PM ISTUpdated : Oct 05, 2018, 03:14 AM IST
മലപ്പുറത്തെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറെന്ന് കുമ്മനം

Synopsis

പാലക്കാട്: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാന ഭാരവാഹി യോഗത്തിലും കോര്‍ കമ്മിറ്റിയിലും കുമ്മനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. 

ഉപതെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന വിലയിരുത്തലാണ് കോര്‍കമ്മിറ്റി യോഗത്തില്‍ ഉണ്ടായത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഏകപക്ഷീയമായാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. മണ്ഡലത്തെക്കുറിച്ച് പഠിക്കാതെയോ വിലയിരുത്താതെയോ ആയിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത് തുടങ്ങിയ പരാതികളാണ് യോഗങ്ങളില്‍ ഉയര്‍ന്നത്. തുടര്‍ന്നാണ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് കുമ്മനം രാജശേഖരന്‍ അറിയിച്ചത്. തോല്‍വി അനാഥമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാളെ നടക്കാനിരിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും രൂക്ഷമായ വിമര്‍ശനം പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉണ്ടാകുമെന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ