നാളെ നട തുറക്കുമ്പോള്‍ എരുമേലിയില്‍ സൗകര്യങ്ങളില്ല; ദേവസ്വം ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

By Web TeamFirst Published Nov 15, 2018, 12:10 PM IST
Highlights

എരുമേലി അയ്യപ്പക്ഷേത്രത്തിന്‍റെ സമീപത്തുള്ള ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ഷോപ്പിംഗ് ക്ലോപ്ലക്സ് ലേലത്തില്‍ പോയി കടകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ സാധാരണ മണ്ഡലകാലമാകുമ്പോള്‍ ഉണ്ടാവേണ്ടതാണ്. എന്നാല്‍ സ്ത്രീപ്രവേശന വിധിയിലെ ആശങ്ക കാരണം കരാറുകാര്‍ കടകള്‍ എടുക്കാന്‍ തയ്യാറായിട്ടില്ല.

എരുമേലി: നാളെ ശബരിമല നടതുറക്കുമ്പോള്‍ എരുമേലിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം. ദേവസ്വം ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു.  എരുമേലി അയ്യപ്പക്ഷേത്രത്തിന്‍റെ സമീപത്തുള്ള ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ഷോപ്പിംഗ് ക്ലോപ്ലക്സ് ലേലത്തില്‍ പോയി കടകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ സാധാരണ മണ്ഡലകാലമാകുമ്പോള്‍ ഉണ്ടാവേണ്ടതാണ്.

എന്നാല്‍ സ്ത്രീപ്രവേശന വിധിയിലെ ആശങ്ക കാരണം കരാറുകാര്‍ കടകള്‍ എടുക്കാന്‍ തയ്യാറായിട്ടില്ല. പ്രളയത്തെ തുടര്‍ന്ന് ക്ഷേത്രത്തിന്‍റെ മുന്നിലുള്ള തോട്ടില്‍ മണ്ണ് അടിഞ്ഞിരുന്നു. എന്നാല്‍ നാളെ മണ്ഡലകാലം തുടങ്ങാനിരിക്കേ ഇന്നാണ് ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റാന്‍ തുടങ്ങിയത്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യവും എരുമേലിയില്‍ ഇല്ലെന്നാണ് ആരോപണം.

click me!