ബി​ജെ​പി എം​എ​ൽ​എ ലോ​കേ​ന്ദ്ര സിം​ഗ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ  മ​രി​ച്ചു

Published : Feb 21, 2018, 11:58 AM ISTUpdated : Oct 05, 2018, 01:43 AM IST
ബി​ജെ​പി എം​എ​ൽ​എ ലോ​കേ​ന്ദ്ര സിം​ഗ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ  മ​രി​ച്ചു

Synopsis

സീ​താ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സീ​താ​പു​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബി​ജെ​പി എം​എ​ൽ​എ ലോ​കേ​ന്ദ്ര സിം​ഗ് മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നൂ​ർ​പു​രി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് ലോ​കേ​ന്ദ്ര സിം​ഗ്. നി​ക്ഷേ​പ​ക​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി സീ​താ​പു​രി​ൽ​നി​ന്നും ല​ക്നോ​വി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. 

അ​പ​ക​ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ ഡ്രൈ​വ​റും ര​ണ്ട് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും മ​രി​ച്ചു. ലോ​കേ​ന്ദ്ര സിം​ഗും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രൈ​വ​റും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ലോ​കേ​ന്ദ്ര സിം​ഗ് സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ട്ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീണ്ടും പ്രചാരണം റദ്ദാക്കി വിജയ്, ചെന്നൈയിൽ നടത്താനിരുന്ന റാലികൾ റദ്ദാക്കി, ചോദിച്ച സമയം അനുവദിച്ചില്ലെന്ന് വിശദീകരണം
ആ കാറപകടം; കോൺഗ്രസിനെ ഉലച്ച അമ്പരപ്പിക്കും സംഭവങ്ങൾ