ജീവനോടെയിരിക്കുന്ന നടിക്ക് ആദരാഞ്ജലി; തിരുത്തിപ്പറഞ്ഞ് ബിജെപി എംഎല്‍എ

Published : Sep 07, 2018, 10:50 PM ISTUpdated : Sep 10, 2018, 12:43 AM IST
ജീവനോടെയിരിക്കുന്ന നടിക്ക് ആദരാഞ്ജലി; തിരുത്തിപ്പറഞ്ഞ് ബിജെപി എംഎല്‍എ

Synopsis

അഭിനയ പ്രതിഭ കൊണ്ട് ആരാധകരെ കയ്യിലാക്കിയ ബോളിവുഡ് നടി സൊനാലി ബെന്ദ്രെ അമേരിക്കയില്‍ വച്ച് മരണപ്പെട്ടുവെന്നായിരുന്നു രാം കദം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഏറെ വൈകാതെ വാര്‍ത്ത തെറ്റാണെന്ന് സ്ഥിരീകരിച്ചു.

ദില്ലി: പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്നും വിവാഹം നടത്താന്‍ സഹായിക്കുമെന്ന വിവാദ പ്രസംഗത്തിന് ശേഷം ബിജെപി എംഎല്‍എ രാം കദം പുതിയ വിവാദക്കുരുക്കില്‍. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടി സൊനാലി ബെന്ദ്രെയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് ട്വീറ്റ് ചെയ്താണ് രാം കദം വെട്ടിലായത്. ജീവനോടെയിരിക്കുന്ന നടിക്ക് ആദരാഞ്ജലിയര്‍പ്പിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുപോലും രൂക്ഷമായ വിമര്‍ശനമാണ് എംഎല്‍എ രാം കദം നേരിട്ടത്. 

അഭിനയ പ്രതിഭ കൊണ്ട് ആരാധകരെ കയ്യിലാക്കിയ ബോളിവുഡ് നടി സൊനാലി ബെന്ദ്രെ അമേരിക്കയില്‍ വച്ച് മരണപ്പെട്ടുവെന്നായിരുന്നു രാം കദം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഏറെ വൈകാതെ വാര്‍ത്ത തെറ്റാണെന്ന് സ്ഥിരീകരിച്ചു. 

സംഭവം വിവാദമായതോടെ എംഎല്‍എ ട്വീറ്റ് പിന്‍വലിച്ചു. ശേഷം മറ്റൊരു ട്വീറ്റും ഇട്ടു. 'സൊനാലിജിയെ പറ്റി പരന്ന റൂമറായിരുന്നു അത്. അവരുടെ രോഗം മാറാനും ആരോഗ്യം നന്നായിരിക്കാനും ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു'- എന്നായിരുന്നു പുതിയ ട്വീറ്റ്. 

ആദരാഞ്ജലികള്‍ പിന്‍വലിച്ചെങ്കിലും വിമര്‍ശനങ്ങള്‍ ഒഴിഞ്ഞില്ല. ബിജെപി നേതാവായ ഷൈന എന്‍.സിയാണ് പാര്‍ട്ടിക്കകത്ത് നിന്ന് പരസ്യമായി രാം കദമിനെതിരെ രംഗത്തുവന്നത്. പേര് പരാമര്‍ശിക്കാതെയായിരുന്നു ഷൈന തന്റെ ട്വീറ്റിലൂടെ എംഎല്‍എയെ വിമര്‍ശിച്ചത്. ഇപ്പോള്‍ സൊനാലിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ചെയ്യേണ്ടതെന്നും അടിസ്ഥാനമില്ലാത്ത റൂമറുകള്‍ പരത്തരുതെന്നുമായിരുന്നു ട്വീറ്റ്. 

ഇക്കഴിഞ്ഞ ജൂലൈയിലാണ് സൊനാലി താന്‍ ക്യാന്‍സര്‍ ബാധിതയാണെന്ന് വെളിപ്പെടുത്തിയത്. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ് താരം. നിരവധി താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം സൊനാലിക്ക് പിന്തുണയുമായി എത്തിയിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മരണവീട്ടിൽ അസാധാരണ സംഭവങ്ങൾ, 103കാരിയെ ചിതയിലേക്കെടുക്കാൻ പോകുമ്പോൾ വിരലുകൾ അനങ്ങി; ജീവനോടെ തിരിച്ചെത്തി പിറന്നാൾ ആഘോഷം
സര്‍ക്കാര്‍ ആശുപത്രി കിടക്കയില്‍ രോഗികൾക്കൊപ്പം എലികൾ; യുപിയിലെ ആശുപത്രിയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്