മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം, പത്തു വർഷത്തെ പിണറായി ഭരണത്തിലും ധര്‍മ്മടത്തെ സാധാരണക്കാര്‍ക്ക് ഗുണമില്ല : രാജീവ് ചന്ദ്രശേഖര്‍

Published : Mar 07, 2026, 10:16 AM IST
BJP campaign

Synopsis

വെറും ഒരു ദിവസം കൊണ്ട് 3,000-ത്തിലധികം പരാതികളാണ് ധർമ്മടത്തുനിന്ന് ലഭിച്ചതെന്ന് .രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പുതിയ മുദ്രാവാക്യവുമായി ബിജെപി.  മതിയായി ഈ MLA; മാറ്റം തുടങ്ങാം! എന്നാണ് പുതിയ പ്രചരണം. കേരള രാഷ്ട്രീയത്തിൽ പുതിയൊരു മാറ്റത്തിനായുള്ള ജനകീയ മുന്നേറ്റത്തിന്റെ ശബ്ദമായി ഈ മുദ്രാവാക്യം മാറിക്കഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെയാണ് ധർമ്മടത്തെ ഈ എം.എൽ.എ. പത്തു വർഷത്തെ ഭരണത്തിനൊടുവിലും സ്വന്തം മണ്ഡലത്തിലെ സാധാരണക്കാരിൽ പലർക്കും വീടോ, കുടിവെള്ളമോ, റോഡ് സൗകര്യങ്ങളോ പോലും ഉറപ്പാക്കാൻ അദ്ദേഹത്തിനായില്ല."അതിദാരിദ്ര്യമുക്ത കേരളം" എന്നത് പൊള്ളയായൊരു അവകാശവാദം മാത്രമാണെന്ന് ധർമ്മടം മണ്ഡലത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ തന്നെ ഏതൊരാൾക്കും ബോധ്യപ്പെടും.

എം.എൽ.എയുടെ പൊള്ളവാഗ്ദാനങ്ങളിലും അവഗണനയിലും ജനങ്ങൾ മടുത്തിരിക്കുന്നു. അത് കൊണ്ടാണ് ബി.ജെ.പി/എൻ.ഡി.എ സംഘടിപ്പിച്ച മെഗാ അദാലത്തിലേക്കും ജനസംഗമത്തിലേക്കും ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തിയത്.എല്ലാ മലയാളികളും ഇപ്പോൾ ഒരേ സ്വരത്തിൽ പറയുന്നത് ഈയൊരു കാര്യമാണ്: മതിയായി ഈ എം.എൽ.എ; മാറ്റം തുടങ്ങാം! വെറും ഒരു ദിവസം കൊണ്ട് 3,000-ത്തിലധികം പരാതികളാണ് ധർമ്മടത്തുനിന്ന് ലഭിച്ചത്. ജനങ്ങളുടെ ഓരോ പ്രശ്നവും പരിഹരിക്കാൻ ബിജെപി കൂടെയുണ്ടാകും; ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യും.മാറാത്തത് മാറും; ഇനി കേരളം വളരുമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആറ്റുകാൽ പൊങ്കാല മാലിന്യ നീക്ക വിവാദത്തിനിടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് മാറ്റം
കർണാടകയ്ക്ക് പിന്നാലെ ആന്ധ്രാ പ്രദേശും, സുപ്രധാന തീരുമാനം, 90 ദിവസത്തിനകം നടപ്പാക്കും, കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്തും