
ദില്ലി:എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ രാഹുൽ ഗാന്ധിക്കെതിരെയും നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഗൂഢാലോചനയിൽ രാഹുൽഗാന്ധിക്കും പങ്കെന്നാണ് ആക്ഷേപം. രാജ്യവിരുദ്ധ ശക്തികളുമായി രാഹുൽ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഹിമാചലിൽ നിന്ന് അറസ്റ്റ് ചെയ്യുന്നതിനിടെ നാടകീയ നീക്കങ്ങൾ ഉണ്ടായി. മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാനെത്തിയ 20 അംഗ ദില്ലി പൊലീസ് സംഘത്തിനെതിരെ ഹിമാചൽ പോലീസ് കേസെടുത്തു. മുൻകൂട്ടി അറിയിക്കാതെയാണ് നടപടിയെന്നും തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമമെന്നും ഹിമാചൽ പൊലീസ് വ്യക്തമാക്കി
എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിൽ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നടിച്ചു കഴിഞ്ഞ ദിവസം രംഗത്ത് വനിനിരുന്നു. ഷര്‍ട്ടൂരിയില്ലെങ്കിലും കോണ്‍ഗ്രസ് നഗ്നമാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. എഐ ഉച്ചകോടി അലങ്കോലമാക്കാനാണ് ശ്രമിച്ചതെന്നും കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും മോദി വിമർശിച്ചു. കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തെ ഇന്ത്യ സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ പിന്തുണക്കാത്തതും പ്രധാനമന്ത്രി തുറന്ന് കാട്ടി. എന്നാൽ അഴിമതി ആരോപണം ഉന്നയിച്ച് 16 വര്‍ഷം മുന്‍പ് കോമൺവെൽത്ത്ഗെയിംസ് വേദിയിൽ ബിജെപി നടത്തിയ പ്രതിഷേധം ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രിയുടെ ആക്ഷേപങ്ങളെ കോണ്‍ഗ്രസ് പ്രതിരോധിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam