കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവഴിച്ചത് 122.68 കോടി രൂപ; കണക്കുകൾ പുറത്തുവിട്ട് ബിജെപി

By Web TeamFirst Published Jan 16, 2019, 10:45 PM IST
Highlights

122.68 കോടി രൂപയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ബിജെപി ചെലവഴിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർ‌പ്പിച്ച റിപ്പോർട്ടിലാണ് ചെലവ് വിവരങ്ങൾ വെളിപ്പെടുത്തിയത്. 2018 മെയിലാണ് കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.   

ദില്ലി: കർണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവഴിച്ച തുകയുടെ കണക്കുകകൾ ബിജെപി പുറത്തുവിട്ടു.122.68 കോടി രൂപയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ബിജെപി ചെലവഴിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർ‌പ്പിച്ച റിപ്പോർട്ടിലാണ് ചെലവ് വിവരങ്ങൾ വെളിപ്പെടുത്തിയത്. 2018 മെയിലാണ് കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.   

എന്നാൽ ഇത്രയും തുക ചെലവഴിച്ചിട്ടും തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സംസ്ഥാനത്ത് ഭരണം ഉറപ്പിക്കാൻ കഴിഞ്ഞില്ല. കർണാടകയിൽ ജെഡിഎസ്-കോൺ​ഗ്രസ് സഖ്യമാണ് ഭരണം നിലനിർത്തിയത്. ബിജെപിയുടെ കേന്ദ്ര, സംസ്ഥാന യൂണിറ്റുകൾ ചെലവഴിച്ച തുകയുടെ കണക്കുവിവരങ്ങളും പാർട്ടി പുറത്തുവിട്ടിട്ടുണ്ട്. 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ മേഘാലയ, ത്രിപുര, നാ​ഗാലൻഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവഴിച്ച തുകയുടെ കണക്കുവിവരങ്ങളാണ് ബിജെപി പുറത്തുവിട്ടത്. മൂന്ന് സംസ്ഥാനങ്ങളിലായി ആകെ 14.18 കോടി രൂപയാണ് ബിജെപി ചെലവാക്കിയത്. മേഘാലയയിൽ 3.8 കോടി, ത്രിപുര 6.96 കോടി, നാ​ഗാലൻ‍ഡ് 3.36 കോടി രൂപ എന്നിങ്ങനെയാണ് ഒരോ സംസ്ഥാനങ്ങൾക്കുമായി ബിജെപി ചെലവഴിച്ചത്. 
 

click me!