
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി നാളെ സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ. ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി നാളെ ആഹ്വാനം ചെയ്തിട്ടുള്ള സംസ്ഥാന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന സമിതി അറിയിച്ചു.
Read More: ശബരിമല വിഷയമുയർത്തി 97 ദിവസത്തിനിടെ ആറ് ഹർത്താലുകൾ!
പ്രതിഷേധ പരിപാടികളും ഹര്‍ത്താല്‍ ആചരണവും തികച്ചും സമാധാനപരമായിരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
Read More: നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam