റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയ വനിതാ നേതാവിനെ ബിജെപി പുറത്താക്കി

By Web DeskFirst Published Sep 18, 2017, 9:51 AM IST
Highlights

ഗുഹാവത്തി: റോഹിംഗ്യന്‍ അഭയാര്‍ഥികളെ പിന്തുണച്ചതിന്റെ പേരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവിനെ അസം ബി.ജെ.പി പുറത്താക്കി. ഭാരതീയ ജനതാ മസ്ദൂര്‍ മോര്‍ച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ബേനസീര്‍ അര്‍ഫാനെയാണ് പുറത്താക്കിയത്. സംസ്ഥാനത്ത് മുത്തലാഖ് വിഷയത്തില്‍ പാര്‍ട്ടിക്കുവേണ്ടി ശക്തമായ പ്രചാരണം നടത്തിയ നേതാവായിരുന്നു ബേനസീര്‍. 

മ്യാന്‍മാര്‍ സര്‍ക്കാരിന്റെ റോഹിംഗ്യന്‍ നിലപാടിനെതിരെ സംഘടിപ്പിച്ച ഉപവാസ സമരത്തിന് പിന്തുണ തേടിക്കൊണ്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ബേനസീറിനെ പുറത്താക്കാന്‍ പ്രകോപനം. ഗുവാഹാത്തി കേന്ദ്രമായ യുണൈറ്റഡ് മൈനോറിറ്റി ഫോറം എന്ന സംഘടനയാണ് ഉപവാസം സംഘടിപ്പിച്ചത്. 

ഫേയ്സ്ബുക്ക് പോസ്റ്റ് വന്നതിനെത്തുടര്‍ന്ന് ബിജെപി ജനറല്‍ സെക്രട്ടറി ദിലീപ് സൈകിയ ബേനസീറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും വിശദീകരണം ആവശ്യപ്പെട്ട് കത്തു നല്‍കുകയായിരുന്നു. എന്നാല്‍ വിശദീകരണം നല്‍കിയിട്ടും പാര്‍ട്ടി തന്നെ പുറത്താക്കുകയായിരുന്നുവെന്ന് ബേനസീര്‍ എന്‍ടി ടിവിയോട് പറഞ്ഞു. എന്‍ജിനീയറായ ബേനസീര്‍ 2012 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്തിരുന്നു

click me!