ഏക സിവില്‍കോഡുമായി മുന്നോട്ടുപോകാന്‍ ബിജെപി തീരുമാനം

Published : Jul 03, 2016, 07:44 AM ISTUpdated : Oct 04, 2018, 07:51 PM IST
ഏക സിവില്‍കോഡുമായി മുന്നോട്ടുപോകാന്‍ ബിജെപി തീരുമാനം

Synopsis

എകീകൃത സിവില്‍ കോഡ‍് സംബന്ധിച്ച് ന്യൂനപക്ഷവിഭാഗത്തിന്റെ ആശങ്ക ശക്തമാകുമ്പോഴും ഇക്കാര്യത്തിലുള്ള ചര്‍ച്ചയുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഏകീകൃത സിവില്‍ കോഡ്.  ഇക്കാര്യം സജീവമായി ചര്‍ച്ചകളില്‍ നിലനിര്‍ത്താനാണ് തീരുമാനം. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ നീക്കമെന്ന വിമര്‍ശനങ്ങളെ പാര്‍ട്ടി കാര്യമാക്കുന്നില്ല. എക നിയമത്തെക്കുറിച്ച് പരിശോധിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

എക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിരവിധി കേസുകള്‍ നിലവിലുണ്ട്. ഈ നിയമം എങ്ങനെ നടപ്പാക്കാമെന്ന് പരിശോധിക്കാനാണ് ഇപ്പോള്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു പൊതുകുടുംബ നിയമം രൂപീകരിക്കണോ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കപ്പെടാം, തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനിലെ മുൻ കിരീടാവകാശി റിസ പഹ്‌ലവിക്ക് നേരെ ബെർലിനിൽ അപ്രതീക്ഷിത മഷി ആക്രമണം; പ്രതിഷേധം യുദ്ധ നിലപാടുകൾക്കെതിരെ
കനത്ത വേനൽ ചൂട്, കുട്ടികളെ നിർബന്ധിച്ച് അംഗനവാടികളിൽ ഇരുത്തേണ്ട, സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു