
പാലക്കാട്: ഭാരതാംബയുടെ ചിത്രം വച്ച് ട്രെയിനിനു സ്വീകരണം.പുതിയതായി പാലക്കാട്ടേക്കനുവദിച്ച ട്രെയിനാണ് ബി ജെ.പി. പ്രവർത്തകർ സ്വീകരിച്ചത്.കോഴികോട് നിന്ന് പാലക്കാട്ടേക്കും തിരിച്ച് കണ്ണൂരിലേക്കും ഉള്ള പുതിയ ട്രെയിനിനെയാണ് സ്വീകരിച്ചത്.ട്രെയിനിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ച് ബി.ജെ.പി. പ്രവർത്തകർ സ്വീകരണ ചടങ്ങ് നടത്തുകയായിരുന്നു
കാവികൊടി ദേശീയപതാകയാക്കണമെന്ന വിവാദ പരാമർശത്തിൽ ബിജെപി നേതാവ് എൻ ശിവരാജിനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് ടൗൺ സൗത്ത് പോലീസാണ് കേസ് എടുത്തത്. BNS 192 വകുപ്പ് പ്രകാരമാണ് കേസ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപന പരാമർശം നടത്തിയെന്നാണ് കേസ്. മന്ത്രി വി ശിവൻകുട്ടി,സോണിയാഗാന്ധി,രാഹുൽ ഗാന്ധിക്കെതിരെ മോശംപരാമർശം നടത്തി, രാഷ്ട്രീയപാർട്ടികളെ അപകീർത്തിപ്പെടുത്തിയെന്നും എഫ്ഐആർ. ഭാരതാംബ വിഷയത്തിൽ ബി ജെ പി നടത്തിയ പ്രതിഷേധ പുഷ്പാർച്ചനയ്ക്കു പിന്നാലെയായിരുന്നു ശിവരാജന്‍റെ വിവാദ പ്രസ്താവന.