
ലക്ഷ്മിപൂർ: പുൽവാമയിലെ 40 സിആർപിഎഫ് ജവാൻമാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് ബിജെപി ദേശീയ പ്രസിഡൻറ് അമിത് ഷാ. കേന്ദ്രത്തിലിപ്പോൾ ഒരു ബിജെപി സർക്കാരുണ്ട്. പാകിസ്ഥാനിൽ നിന്നുള്ള ഭീകരരാണ് പുൽവാമയിൽ ആക്രമണം നടത്തിയത്. എന്ത് വില കൊടുത്തും അവരെ നശിപ്പിക്കും. കോൺഗ്രസിനെപ്പോലെ ബിജെപി ദേശീയസുരക്ഷയുടെ കാര്യത്തിൽ ഒത്തുതീർപ്പുകൾ എടുക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
അസമിൽ നടന്ന യുവമോർച്ചയുടെ റാലിക്കിടെ ആയിരുന്നു അമിത്ഷായുടെ പ്രഖ്യാപനം. ഇപ്പോഴുള്ള ലോകനേതാക്കളിൽ ഭീകരവാദത്തെ നേരിടാൻ ഏറ്റവും മനസുറപ്പുള്ളയാൾ നരേന്ദ്രമോദിയാണെന്നും അമിത്ഷാ പറഞ്ഞു. നയതന്ത്ര വഴികളിലുള്ള മറുപടി പാകിസ്ഥാന് ഇന്ത്യ ഇപ്പോൾത്തന്നെ കൊടുത്തിട്ടുണ്ട്. മിന്നലാക്രമണവും വെടിയുണ്ടകളും മുമ്പും കൊടുത്തിട്ടുണ്ട്. പാകിസ്ഥാനി ഭീകരർക്ക് എല്ലാ വഴികളിലുമുള്ള മറുപടി കേന്ദ്രസർക്കാർ നൽകുമെന്നും അമിത്ഷാ പ്രവത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam