
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യത്തിൽ വരാനാണ് ബിജെപിക്ക് താത്പര്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ റാവു സാഹേബ് ധൻവേ. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ശിവസേനയുടേതാണ്. ശിവസേനയില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി സജ്ജമാണെന്നും റാവു സാഹേബ് ധൻവേ പറഞ്ഞു.
ആകെയുള്ള 48ൽ 46 സീറ്റുകളിലും സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. എന്നാലും ശിവസേനയുമായുള്ള സഖ്യ ചർച്ചകൾ തുടരാനാണ് തീരുമാനമെന്നും റവോ സാഹേബ് ധൻവേ കൂട്ടിച്ചേർത്തു. ജൽനയിൽ നടക്കുന്ന പാർട്ടി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു റവോ സാഹേബ് ധൻവേ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam