നെടുമങ്ങാട് അഴീക്കോട്‌ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു.

തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട്‌ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. പാലോട് - പ്ലാവറ സ്വദേശിനി രാജിയാണ് (47) രാത്രി 12 മണിയോടെ മരിച്ചത്. ഇന്നലെ പുലർച്ചെയാണ് രാജിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന സിമി സന്തോഷ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന അഴീക്കോട്‌ സ്വദേശി നവാസ് ശനിയാഴ്ച്ച രാത്രി മരിച്ചിരുന്നു. സംഭവ ദിവസം ഇവർ മൂന്നുപേർക്കുമാണ് പരിക്കുപറ്റിയത്. എല്ലാവരും തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 14ാം തീയതിയാണ് അപകടമുണ്ടായത്.

Asianet News Live | Malayalam News Live | Live Breaking News l Kerala News | HD Live News Streaming