
മുംബൈ: മുംബൈയിലെ ജൂഹു ബീച്ചിലെത്തിയ സന്ദർശകർക്ക് ജെല്ലിഫിഷ് വിഷബാധയേറ്റു. ഇവ ശരീരത്തിൽ സ്പർശിച്ചാൽ അതികഠിനമായ ചൊറിച്ചിലും വേദനയും അനുഭവപ്പെടും. മണിക്കൂറുകളോളം ഇത് നീണ്ടുനിൽക്കുമെന്ന് പറയപ്പെടുന്നു. മുംബൈ ബീച്ചുകളിലാണ് ബ്ലൂ ബോട്ടിൽ ജെല്ലിഫിഷുകൾ കാണപ്പെടുന്നത്. മൺസൂൺ കാലത്തിന്റെ മധ്യത്തോടെയാണ് ഇവ പെരുകുന്നത്.
ബീച്ച് നിറയെ ഇത്തരത്തിലുള്ള ജെല്ലി ഫിഷുകളാണെന്ന് സന്ദർശകർ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി പേർക്ക് വിഷബാധയേറ്റിട്ടുണ്ട്. നൂറ്റിഅമ്പതോളം പേരാണ് വിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുന്നത്. എല്ലാ വർഷവും ബീച്ചിൽ ജെല്ലി ഫിഷ് വരാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ ഇത്തവണ അവയുടെ എണ്ണം വളരെക്കൂടുതലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam