വീണ്ടും ആയുധങ്ങളുമായി മത്സ്യബന്ധന ബോട്ട് പിടിയില്‍

By Web TeamFirst Published Dec 14, 2018, 3:10 PM IST
Highlights

സൊമാലിയൻ തീരത്തിനടുത്ത് സംശയകരമായി കണ്ട മത്സ്യബന്ധന ബോട്ടിൽ നിന്ന് ഇന്ത്യൻ നാവിക സേന ആയുധ ശേഖരം പിടികൂടി.

 

കൊച്ചി: സൊമാലിയൻ തീരത്തിനടുത്ത് സംശയകരമായി കണ്ട  മത്സ്യബന്ധന ബോട്ടിൽ നിന്ന് ഇന്ത്യൻ നാവിക സേന ആയുധ ശേഖരം പിടികൂടി. കൊച്ചി നാവിക സേന ആസ്ഥാനത്ത് നിന്നും പോയ എംവി സുനയ്ന എന്ന കപ്പലിലെ നാവികാരാണ് 5 എകെ 47 തോക്കുകളും 471 തിരകളുമാണ് പിടികൂടിയത്.

സോമാലിയൻ തീരത്തു നിന്നും 20 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധന ബോട്ടിൽ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. ഏദൻ കടലിടുക്കിൽ പെട്രോളിംഗ് നടത്തുന്ന ദക്ഷിണ നാവിക സേന ആസ്ഥാനത്തു നിന്നുള്ള സംഘമാണ് ആയുധങ്ങൾ കണ്ടെത്തിയത്.

തോക്കകുകൾ കസ്റ്റഡയിലെടുത്ത ശേഷം  മത്സ്യബന്ധന ബോട്ട് വിട്ടയച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സോമായിയൻ തീരത്തിനടുത്തെ  മത്സ്യ ബന്ധന ബോട്ടിൽ നിന്ന് ആയുധങ്ങൾ കണ്ടെടുക്കുന്നത്. പിടിച്ചെടുത്ത ആയുധങ്ങൾ മുംബൈയിലേക്ക് കൊണ്ടുവരും.


 

click me!