റിസോര്‍ട്ട് ഇരട്ടക്കൊലപാതകം; ഇരുവരെയും കൊന്നത് ബോബിനെന്ന് സഹായികള്‍

Published : Jan 15, 2019, 04:14 PM ISTUpdated : Jan 15, 2019, 04:37 PM IST
റിസോര്‍ട്ട് ഇരട്ടക്കൊലപാതകം; ഇരുവരെയും കൊന്നത് ബോബിനെന്ന് സഹായികള്‍

Synopsis

ബോബിനെ ഒളിവിൽ കഴിയാനും ഏലം വിൽക്കാനും സഹായിച്ചെന്ന് എസ്രവേലും കബിലയും സമ്മതിച്ചു. പ്രതിഫലമായി 25000 രൂപ കിട്ടിയെന്നും ഇരുവരും പൊലീസിന് മൊഴി നല്‍കി.

ഇടുക്കി: പൂപ്പാറ നടുപ്പാറ റിസോര്‍ട്ടിലെ ഇരട്ടക്കൊലപാതകം നടത്തിയത് ജോലിക്കാരനായ ബോബിന്‍ തന്നെയാണെന്ന് കസ്റ്റഡിയിലുള്ള ദമ്പതികള്‍. പ്രതിയെ സഹായിച്ചതിനാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബോബിനെ ഒളിവിൽ കഴിയാനും ഏലം വിൽക്കാനും സഹായിച്ചെന്ന് എസ്രവേലും കബിലയും സമ്മതിച്ചു. പ്രതിഫലമായി 25000 രൂപ കിട്ടിയെന്നും ഇരുവരും പൊലീസിന് മൊഴി നല്‍കി. ഇവരെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് പൊലീസ് അറിയിച്ചു. 

എസ്റ്റേറ്റ് ഉടമയെ കൊല്ലാൻ  ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക് പൊലീസ് കണ്ടെത്തി. മറ്റൊരു തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട റിസോര്‍ട്ട് ഉടമ ജേക്കബ് വര്‍ഗ്ഗീസിന്‍റെ മോഷണം പോയ കാര്‍ മുരുക്കുംപടിയിലെ ഒരു പള്ളിയ്ക്ക് സമീപത്തുനിന്നാണ് കണ്ടെത്തിയത്. 

എസ്റ്റേറ്റില്‍നിന്ന് 200 കിലോ ഏലം മോഷണം പോയിരുന്നു. ഇത് സമീപത്തെ കടയില്‍ വിറ്റതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഏലം വില്‍ക്കാന്‍ സഹായിച്ചത് തങ്ങളാണെന്നാണ് എസ്രവേലും കബിലയും മൊഴി നല്‍കിയിരിക്കുന്നത്.  കണ്ടെത്തിയത്. 

എസ്റ്റേറ്റ് ഉടമ ജേക്കബ് വര്‍ഗ്ഗീസ് വെടിയേറ്റും മുത്തയ്യ വെട്ടേറ്റുമാണ് മരിച്ചത്. സന്ദര്‍ശകര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും എസ്‌റ്റേറ്റിലെ കണക്കുകള്‍ നോക്കുന്നതിനുമാണ് മുത്തയ്യെയും ബോബിനെയും ജോലിക്കെടുത്തത്.

ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോളാണ് മുറിക്കുള്ളിൽ രക്തം കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തുള്ള എലക്കാ സ്റ്റോറിൽ മരിച്ച നിലയിൽ മുത്തയ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.  ഇതിന് ശേഷമാണ് സ്റ്റോറിന് സമീപത്തെ ഏലക്കാട്ടിൽ വിലച്ചെറിഞ്ഞ നിലയിൽ റിസോര്‍ട്ട് ഉടമയുടെ മൃതദേഹം കണ്ടെത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അയാൻ അഹമ്മദ് പീഡിപ്പിച്ചതെല്ലാം ഒരേ സമുദായത്തിലെ പെൺകുട്ടികളെ'; 350 അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥന
പട്രോളിംഗ് റൂട്ട് ചോർത്തി നൽകി പൊലീസ് ഉദ്യോഗസ്ഥൻ, കന്നുകാലി കടത്തുകാരിൽ നിന്ന് വൻതുക വാങ്ങി, അറസ്റ്റ് പിന്നാലെ സസ്പെൻഷൻ