സിഎന്‍എന്‍ ആസ്ഥാനത്തും ബോംബ് ഭീഷണി; തത്സമയ സംപ്രേഷണം നിര്‍ത്തിവച്ചു

Published : Oct 24, 2018, 08:35 PM ISTUpdated : Oct 24, 2018, 08:45 PM IST
സിഎന്‍എന്‍ ആസ്ഥാനത്തും ബോംബ് ഭീഷണി; തത്സമയ സംപ്രേഷണം നിര്‍ത്തിവച്ചു

Synopsis

തത്സമയ സംപ്രേഷണം നടന്നുകൊണ്ടിരിക്കെയാണ് സംഭവം എല്ലാവരും അറിഞ്ഞത്. വൈകാതെ തന്നെ ചാനല്‍ തത്സമയ സംപ്രേഷണം നിര്‍ത്തിവച്ചു

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെയും മുന്‍വിദേശകാര്യ സെക്രട്ടറിയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഹിലരി ക്ലിന്റണിന്റെയും ഓഫീസുകളില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നാലെ സിഎന്‍എന്‍ ആസ്ഥാനത്തും ബോംബ് ഭീഷണി. 

ഓഫീസിലെത്തിച്ച തപാലുകളുടെ കൂട്ടത്തിലാണ് ദുരൂഹമായ പാക്കറ്റ് കണ്ടെത്തിയത്. ഇത് സ്‌ഫോടക വസ്തുക്കളാണെന്നാണ് സൂചന. ഇതോടെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്കിലെ ടൈം വാര്‍ണര്‍ ബില്‍ഡിംഗ് പൂര്‍ണ്ണമായും ഒഴിപ്പിച്ചു. 

തത്സമയ സംപ്രേഷണം നടന്നുകൊണ്ടിരിക്കെയാണ് സംഭവം എല്ലാവരും അറിഞ്ഞത്. വൈകാതെ തന്നെ ചാനല്‍ തത്സമയ സംപ്രേഷണം നിര്‍ത്തിവച്ചു. 

ഒബാമയുടെയും ഹിലരിയുടെയും ഓഫീസുകളിലേക്കും തപാല്‍ മാര്‍ഗ്ഗമാണ് സ്‌ഫോടകവസ്തുക്കളെത്തിയിരുന്നത്. ഇതോടെ ഇരുവരുടെയും വസതികളും ഓഫീസുകളും കനത്ത സുരക്ഷാവലയത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിഎന്‍എന്‍ ആസ്ഥാനത്തും ഭീഷണിയുണ്ടായിരിക്കുന്നത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ട് വർഷത്തേക്ക് 90 ബില്യൺ യൂറോ; റഷ്യയെ പിണക്കാതെ യുക്രൈയ്ന് താത്കാലിക ഫണ്ട് ഉറപ്പാക്കി യൂറോപ്പ്
ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ