ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോംബ് ഭീഷണി

Web Desk |  
Published : Mar 16, 2018, 03:45 PM ISTUpdated : Jun 08, 2018, 05:42 PM IST
ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോംബ് ഭീഷണി

Synopsis

ഭീഷണിയെത്തിയത് ഉപരാഷ്ട്രപതി ചെന്നൈയിലെത്തുന്നതിന് മുന്നേ പ്രതിരോധമന്ത്രിയും ചെന്നൈയില്‍

ചെ​ന്നൈ: ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോംബ് ഭീഷണി. ഭീ​ഷ​ണി​യെ തു​ട​ർ​ന്ന്  വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത പ്രഖ്യാപിച്ചു. ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വും പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നും ചെ​ന്നൈ​യി​ൽ എ​ത്തു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ മു​മ്പാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ഹൈ​ദ​രാ​ബാ​ദി​നും ചെ​ന്നൈ​യ്ക്കും ഇ​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഒ​രു വി​മാ​ന​ക്ക​മ്പ​നി​യു​ടെ ഓ​ഫീ​സി​ലേ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. 20 സ​ർ​വീ​സു​ക​ളാ​ണ് ഈ ​ക​മ്പനി ഹൈ​ദ​രാ​ബാ​ദി​നും ചെ​ന്നൈ​യി​ക്കു​മി​ട​യി​ൽ ന​ട​ത്തു​ന്ന​ത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിബിഎല്‍ ആറാം സീസണ്‍ കല്ലടയിലെ രണ്ടാം ലീഗ് മത്സരത്തിലും അരോമ ചുണ്ടന് ജയം
ഫാം തൊഴിലാളികളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കും: മന്ത്രി ബിന്ദു കൃഷ്ണ