കുട്ടിയെ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു

Published : Mar 28, 2017, 10:34 AM ISTUpdated : Oct 04, 2018, 07:09 PM IST
കുട്ടിയെ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു

Synopsis

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച കുട്ടിയെ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ ശിശുപാല്‍ വെടിവെച്ചുകൊന്നു. ബിജെപി പ്രദേശിക നേതാവ് മോനു സിംഗിന്‍റെ സഹോദരന്‍ നാന്‍ഹിയാണ് കൊല്ലപ്പെട്ടത്.

ലക്‌നൗ അസ്‌മോളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള മധനിലാണ് രാഷ്ട്രീയ വൈരാഗ്യത്തിനു കുട്ടി ഇരയായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനു അനുകൂലമായി മുദ്രാവാക്യം വിളിച്ചു ഇതുകേട്ട് പ്രകോപിതനായ ശിശുപാല്‍ കുട്ടിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടകൊല : ചെന്താമരക്ക് അനുകൂലമായി കൂറുമാറിയ സാക്ഷികളെല്ലാം ബന്ധുക്കൾ