തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരുവാറ്റ കളരിക്കൽ വടക്ക് ശ്രീലക്ഷ്മിയിൽ സതീഷ് കുമാറിനെയാണ് (57) മരിച്ചനിലയിൽ കണ്ടെത്തിയത്
ഹരിപ്പാട്: തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരുവാറ്റ കളരിക്കൽ വടക്ക് ശ്രീലക്ഷ്മിയിൽ സതീഷ് കുമാറിനെയാണ് (57) മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ട്. വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പരിസരവാസികൾ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഹാളിൽ മൃതദേഹം കണ്ടത്. സംഭവത്തിൽ പ്രാഥമികമായി ദുരൂഹതകളില്ലെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



