കടലില്‍ കുളിക്കാനിറങ്ങി തിരയിൽ പെട്ട് ഒരാൾ മരിച്ചു; മൂന്നുപേരെ കാണാതായി

Published : Jan 01, 2019, 08:46 PM ISTUpdated : Jan 01, 2019, 11:34 PM IST
കടലില്‍ കുളിക്കാനിറങ്ങി തിരയിൽ പെട്ട് ഒരാൾ  മരിച്ചു; മൂന്നുപേരെ കാണാതായി

Synopsis

ബീമാപള്ളി സ്വദേശികളായ ഏഴംഗ സംഘം ഉച്ചയോടെയാണ് പൊഴിക്കരയില്‍ എത്തിയത് . ഇതില്‍ അഞ്ചുപേര്‍ കടലില്‍ കുളിക്കാനിറങ്ങവേയാണ് അപകടമുണ്ടായത് .

തിരുവനന്തപുരം: അമ്പലത്തറ ഇടയാര്‍ പൊഴിക്കരയിൽ കടലില്‍ കുളിക്കാനിറങ്ങി തിരയിൽ പെട്ട് ഒരാൾ  മരിച്ചു . മൂന്നുപേരെ കാണാതായി . കാണാതായവര്‍ക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. ബീമാപള്ളി സ്വദേശികളായ ഏഴംഗ സംഘം ഉച്ചയോടെയാണ് പൊഴിക്കരയില്‍ എത്തിയത്. ഇതില്‍ അഞ്ചുപേര്‍ കടലില്‍ കുളിക്കാനിറങ്ങവേയാണ് അപകടമുണ്ടായത്. നവാസ് ഖാൻ , ബിസ്മില്ല ഖാൻ , റമീസ് ഖാൻ , ഇബ്രാഹിം , ജസീര്‍ഖാന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

ഇതില്‍ ഇബ്രാഹിമിനേയും ജസീര്‍ഖാനേയും മല്‍സ്യത്തൊഴിലാളികള്‍ കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ഇബ്രാഹിം മരിച്ചു . ജസീര്‍ഖാനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളിക്കാനിറങ്ങിയവര്‍ പൊഴിയുടെ ഭാഗത്തെ മണൽ നീക്കിയതാണ് അപകടകാരണമെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. കാണാതായവർക്കു വേണ്ടി പൊലീസും കോസ്റ്റൽ പൊലീസും തിരച്ചിൽ നടത്തുന്നുണ്ട് . വേലിയേറ്റ സമയമായതിനാല്‍ തിരച്ചില്‍ ദുഷ്കരമാണെന്ന് പൊലീസ് അറിയിച്ചു .

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്