ബ്രിക്‌സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനത്തിന് ധാരണ; ഇന്ന് പുറത്തിറക്കും

Published : Sep 12, 2026, 03:25 PM IST
BRICS Summit consensus reached on joint declaration To be released today

Synopsis

പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തിന്മേൽ അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായി. പുലർച്ചെ നാല് മണിവരെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനത്തിലെ വിഷയങ്ങളിൽ ധാരണയായത്

ദില്ലി: പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തിന്മേൽ അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായി. പുലർച്ചെ നാല് മണിവരെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനത്തിലെ വിഷയങ്ങളിൽ ധാരണയായത്. ഇന്ന് തന്നെ സംയുക്ത പ്രഖ്യാപനം പുറത്തിറക്കും

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷത്തെക്കുറിച്ചുള്ള പൊതുവായ പരാമർശങ്ങൾ സംയുക്ത പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തും. രാജ്യങ്ങളുടെ അതിർത്തിപരമായ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ എല്ലാ അധിനിവേശങ്ങളെയും ആക്രമണങ്ങളെയും ശക്തമായി എതിർക്കാനാണ് ഉച്ചകോടിയിലെ തീരുമാനം.

പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ കാര്യത്തിൽ യോജിച്ച നിലപാടിലേക്ക് എത്താനാണ് കൂടുതൽ ചർച്ച വേണ്ടിവന്നത്. യുഎഇക്കും സൗദിക്കും ഇറാനും ഇടയിലെ ഭിന്നത പരിഹരിക്കാൻ നീണ്ട ചർച്ചകൾ നടന്നു. ഇന്ത്യ ഈ രാജ്യങ്ങളുമായി പ്രത്യേകം പ്രത്യേകം ചർച്ച നടത്തി. അതേസമയം, സംയുക്ത പ്രഖ്യാപനത്തിൽ അമേരിക്കയെയോ ഇസ്രയേലിനെയോ പേരെടുത്ത് വിമർശിക്കില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാനാണ് ശ്രമമെന്ന് നരേന്ദ്രമോദി; ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി
കാറിൽ കുടുങ്ങിയെന്ന് പറഞ്ഞ് ഫയർഫോഴ്സിനെ വിളിച്ചു; പിന്നാലെ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, സൈനികൻ അറസ്റ്റിൽ