
മകളുടെ വിവാഹത്തിന് കന്യാദാന ചടങ്ങ് നടത്താൻ വിസമ്മതിച്ച് പിതാവ്. കന്യാദാന ചടങ്ങ് നടത്താൻ തന്റെ മകളൊരു വസ്തുവല്ലെന്ന് പറഞ്ഞാണ് പിതാവ് ചടങ്ങിനെതിരെ ശക്തമായി പ്രതികരിച്ചത്. കന്യാദാന ചടങ്ങ് ഒഴിവാക്കുന്നതിനായി പണ്ഡിതൻമാർക്ക് പകരം വനിതാ പുരോഹിതകളുടെ കാർമ്മികത്വത്തിലാണ് പിതാവ് മകളുടെ വിവാഹം നടത്തിയത്.
വരന് മകളെ കൈപിടിച്ച് കൊടുക്കുന്ന ചടങ്ങാണ് കന്യാദാനം. സാധാരണയായി ഹൈന്ദമത ആചാരപ്രകാരം പണ്ഡിതൻമാരുട കാർമ്മികത്വത്തിലാണ് വിവാഹം നടത്താറുള്ളത്. കൊൽക്കത്തയിലെ വനിതാ പുരോഹിതയായ നന്ദിനി ഭൗമിക് ആണ് വിവാഹത്തിന് കാർമ്മികത്വം വഹിച്ചവരിൽ ഒരാൾ.
അസ്മിത ഗോഷ് എന്ന യുവതിയാണ് ഏറെ വ്യത്യസ്തമായ സംഭവം ട്വിറ്ററിലൂടെ ആളുകളെ അറിയിച്ചത്. വനിതാ പുരോഹിതകളുടെ സാന്നിധ്യത്തിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കുന്നു. അമ്മയുടെ പേരിലാണ് അവർ വധുവിനെ പരിചയപ്പെടുത്തിയത്. കന്യാദാനമല്ല ചെയ്യുന്നതെന്ന് വധുവിന്റെ പിതാവ് പറഞ്ഞതിനുശേഷമാണ് വിവാഹം നടന്നതെന്ന അടിക്കുറിപ്പോടെയാണ് യുവതി പോസ്റ്റ് പങ്കുവച്ചത്.
കഴിഞ്ഞ ദിവസം കാലഹരണപ്പെട്ട ആ ചടങ്ങിനെ എതിർത്ത ബംഗാളിൽ വധുവിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ബംഗാളിൽ നിലനില്‍ക്കുന്ന 'കനകാഞ്ജലി' എന്ന ചടങ്ങിനെതിരേയാണ് വധു പ്രതികരിച്ചത്. സ്വന്തം വീട്ടില്‍ നിന്ന് വരന്‍റെ വീട്ടിലേക്ക് പോകുന്ന ചടങ്ങാണിത്. ഈ ചടങ്ങിനിടയിലാണ് വധു തന്‍റെ വിസമ്മതം അറിയിച്ചത്.
ചടങ്ങ് പ്രകാരം വധു ഒരുപിടി അരി തന്‍റെ അമ്മയുടെ സാരിയിലേക്കിടണം. ഇതനുസരിച്ച് അവളുടെ മാതാപിതാക്കളോടുള്ള എല്ലാ കടവും അവള്‍ വീട്ടിത്തീര്‍ത്തു എന്നാണ്. അതവള്‍ പറയുകയും വേണം. എന്നാല്‍, വധു അരിയിടുന്നുണ്ട്, പക്ഷെ, മുതിര്‍ന്നവര്‍ അവളോട് 'കടങ്ങളെല്ലാം വീട്ടിത്തീര്‍ത്തോ' എന്ന് ചോദിക്കുമ്പോള്‍ അവളതിന് 'തീര്‍ത്തു' എന്ന മറുപടി ഏറ്റു ചൊല്ലാന്‍ മടിക്കുന്നു. മാത്രവുമല്ല, മാതാപിതാക്കളോടുള്ള കടം ഒരിക്കലും വീട്ടിത്തീര്‍ക്കാനാകില്ല എന്ന് അവള്‍ മറുപടി നല്‍കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam