പ്രധാനമന്ത്രിയെ മോദിയെന്ന് വിളിച്ച സൈനികന്റെ ശമ്പളം വെട്ടിക്കുറച്ചു

By Web DeskFirst Published Mar 7, 2018, 12:18 PM IST
Highlights

കഴിഞ്ഞ മാസം 21ന് പശ്ചിമ ബംഗാളിലെ ബിഎസ്എഫ് പതിനഞ്ചാം ബറ്റാലിയന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ദൈനംദിന വ്യായാമ പരിപാടിക്കിടെയാണ് സംഭവം.

ദില്ലി: പ്രധാനമന്ത്രിയുടെ പേരിന് മുമ്പ് ആദരണീയനായ, ശ്രീ എന്നീ വാക്കുകള്‍ ചേര്‍ക്കാന്‍ മറന്നുപോയതിന്റെ പേരില്‍ ബിഎസ്എഫ് സൈനികന്റെ ശമ്പളം വെട്ടിക്കുറച്ചതായി ആരോപണം. ബിഎസ്എഫില്‍ കോണ്‍സ്റ്റബിളായ സഞ്ജീവ് കുമാറിനാണ് ഒരാഴ്ചത്തെ ശമ്പളം നഷ്ടമായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മാസം 21ന് പശ്ചിമ ബംഗാളിലെ ബിഎസ്എഫ് പതിനഞ്ചാം ബറ്റാലിയന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ദൈനംദിന വ്യായാമ പരിപാടിക്കിടെയാണ് സംഭവം. ഒരു റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ 'മോദി പ്രോഗ്രാം' എന്ന് ഉപയോഗിച്ചതാണ് സഞ്ജയ്ക്ക് വിനയായത്.

ശ്രീ എന്നോ ആദരണീയനായ എന്നോ ചേര്‍ക്കാതെ പ്രധാനമന്ത്രിയുടെ പേര് നേരിട്ട് ഉപയോഗിച്ചത് അച്ചടക്കലംഘനമാണെന്ന് കണ്ടെത്തി ബറ്റാലിയന്‍ കമാന്‍ഡ് ഓഫീസര്‍ അനുപ് ലാല്‍ ഭഗത് സഞ്ജയ്‌ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. ബിഎസ്എഫ് ആക്ട് സെക്ഷന്‍ 40 പ്രകാരമാണ് നടപടി

click me!