നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് വനിതയെ അതിർത്തിയിൽ ബിഎസ്എഫ് വെടി വച്ചു

By Web TeamFirst Published Feb 21, 2019, 9:10 AM IST
Highlights

ഏകദേശം മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയോട് തിരികെ പോകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ അത് വകവയ്ക്കാതെ ഇവർ മുന്നോട്ട് നടക്കുകയായിരുന്നു. വെടിയേറ്റ യുവതിയെ ​അമൃതസറിലെ ​ഗുരുനാനാക്ക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചണ്ഡി​ഗണ്ഡ്: നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താനി വനിതയ്ക്ക് അതിർത്തിയിൽ ബിഎസ്എഫ് സൈന്യത്തിന്റെ വെടിയേറ്റു. പഞ്ചാബിലെ ​ഗുർ​ദാസ്പൂർ ജില്ലയിലെ ദേറാ ബാബാനാനാക് പ്രദേശത്തെ ഇൻഡോ-പാക് അതിർത്തിയിൽ വച്ചാണ് വെടിയേറ്റത്. ബിഎസ്എഫ‌ിന്റെ ബം​ഗാർ‌ അതിർത്തിയിലാണ് യുവതി കടന്നു കയറാൻ‌ ശ്രമിച്ചത്. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഏകദേശം മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയോട് തിരികെ പോകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ അത് വകവയ്ക്കാതെ ഇവർ മുന്നോട്ട് നടക്കുകയായിരുന്നു. വെടിയേറ്റ യുവതിയെ ​അമൃതസറിലെ ​ഗുരുനാനാക്ക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ​ഗുൽഷൻ എന്നാണ് തന്റെ പേരെന്ന് യുവതി ചോദ്യം ചെയ്യലിനിടയിൽ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു
 

click me!