വിദ്യാര്‍ത്ഥികളെ നഗ്നരാക്കി നൃത്തം ചെയ്യിച്ചു, എതിര്‍ത്തവരെ പട്ടിണിക്കിട്ടു; അറസ്റ്റിലായ ബുദ്ധ സന്യാസിയ്ക്കെതിരെ ഗുരുതര ആരോപണം

Published : Sep 01, 2018, 03:59 PM ISTUpdated : Sep 10, 2018, 03:57 AM IST
വിദ്യാര്‍ത്ഥികളെ നഗ്നരാക്കി നൃത്തം ചെയ്യിച്ചു, എതിര്‍ത്തവരെ പട്ടിണിക്കിട്ടു; അറസ്റ്റിലായ ബുദ്ധ സന്യാസിയ്ക്കെതിരെ ഗുരുതര ആരോപണം

Synopsis

വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും നഗ്നരായി നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് ഭാന്‍റെ ഷന്‍ഘ്പ്രിയ സുജോ എന്ന ബുദ്ധ സന്യാസിയ്ക്കെതിരെ നല്‍കിയിരുക്കുന്ന പരാതി. 

ദില്ലി: പതിനഞ്ച് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ബുദ്ധസന്യാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ധ്യാനകേന്ദ്രത്തില്‍ വച്ച് കുട്ടികളെ പീഡിപ്പിച്ച ഇയാള്‍ ബീഹാറിലെ ബോധ് ഗയയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

ഇയാള്‍ നടത്തി വരുന്ന സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് സന്യാസിയ്ക്കെതിരെ പരാതി നല്‍കിയത്. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും നഗ്നരായി നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് ഭാന്‍റെ ഷന്‍ഘ്പ്രിയ സുജോ എന്ന ബുദ്ധ സന്യാസിയ്ക്കെതിരെ നല്‍കിയിരുക്കുന്ന പരാതി. 

ആറ് വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് സന്യാസിയുടെ പീഡനത്തിന് ഇരയായത്. വടക്ക് കിഴക്കന്‍ പ്രദേശത്തെ ദരിദ്ര കുടുംബത്തില്‍പ്പെട്ടവരാണ് ഇവര്‍. കുട്ടികള്‍ തങ്ങളുടെ രക്ഷാകര്‍ത്താക്കളോടാണ് സന്യാസി പീഡിപ്പിച്ച വിവരം അറിയിച്ചത്.

കുട്ടികളെ മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.  സന്യാസി ആവശ്യപ്പെടുന്നത് എതിര്‍ത്തവരെ ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടുവെന്നും കുട്ടികള്‍ പറഞ്ഞു. ബുധനാഴ്ചയാണ് സന്യാസിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചീറിപ്പാഞ്ഞെത്തിയ ബൊലോറോയിൽ നിന്ന് 200 കിലോ കഞ്ചാവ്, തൊണ്ടിമുതൽ എലി തിന്നുതീർത്തെന്ന് പൊലീസ്, 26കാരനെ വെറുതെ വിട്ട് കോടതി
ഇറക്കുമതി ചെലവ് ഇടിഞ്ഞു, ക്രൂഡ് ഓയിൽ വിലയിൽ 12ശതമാനം കുറവ്, പക്ഷേ സാധാരണക്കാ‍ർക്ക് ഗുണമൊന്നുമില്ല