ത്രിവർണത്തിൽ ജ്വലിച്ച് ബുർജ് ഖലീഫ

Published : Feb 03, 2022, 02:18 PM IST
ത്രിവർണത്തിൽ ജ്വലിച്ച് ബുർജ് ഖലീഫ

Synopsis

ദുബായ്: ഇന്ത്യയുടെ അറുപത്തിയെട്ടാം റിപബ്ലിക് ദിനമാഘോഷത്തോട് അനുബന്ധിച്ച് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിഞ്ഞു. ബുധനാഴ്ചയും ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ വ്യാഴാഴ്ചുമാണ് ബുര്‍ജ് ഖലീഫ ത്രിവര്‍ണ നിറത്തില്‍ കാണാനാകുക. രണ്ട് ദിവസവും വൈകിട്ട് 6.15, 7.15, 8.15 എന്നീ സമയങ്ങളിലാണ് ഇന്ത്യൻ ദേശീയ പതാകയുടെ നിറം എൽഇ‍ഡി വെളിച്ചമുപയോഗിച്ച് കെട്ടിടത്തില്‍ പ്രതിഫലിപ്പിക്കുക.

ഇന്ത്യയിലെ റിപബ്ലിക് ദിനാഘോഷ ചടങ്ങിൽ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവ്വസൈന്യാധിപനുമായ ഷേക്ക് മുഹമ്മദ് ബിൻ സൈയിദ് അൽ നഹ്യാൻ ആണ് മുഖ്യാതിഥി. മറ്റു രാജ്യങ്ങളുടെ വിശേഷ ദിവസങ്ങളിൽ ബുർജ് ഖലീഫ അതാത് രാജ്യത്തിന്റെ ദേശീയ പതാകയുടെ നിറങ്ങളണിയാറുണ്ടെങ്കിലും ഇന്ത്യൻ ത്രിവർണമണിയുന്നത് ഇതാദ്യമായാണ്.

ഇതോടൊപ്പം ഡൗൺടൗണിലെ ദുബായ് ഫൗണ്ടെയിനിൽ എൽഇഡി ഷോയും അരങ്ങേറും. ഇമാർ പ്രോപ്പർട്ടീസാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രവും ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടവുമായ ബുർജ് ഖലീഫയ്ക്ക് 828 മീറ്റർ(2,716.5 അടി) ഉയരമാണുള്ളത്. 200ലേറെ നിലകളുള്ള കെട്ടിടത്തില്‍ 160 നിലകളിലും ആള്‍ താമസമുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

നിയമസഭ തിരഞ്ഞെടുപ്പ്; ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്
എലത്തൂരിൽ നാലാം തവണയും ശശീന്ദ്രൻ; എൻസിപിയിൽ കലഹം തീരുന്നില്ല, തര്‍ക്കം രൂക്ഷം, പ്രത്യേക കണ്‍വെൻഷൻ വിളിച്ച് മുക്കം മുഹമ്മദ് വിഭാഗം