ബസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന്‍ ഗുരുതരാവസ്ഥയില്‍, ബസ് തീപിടിച്ച് കത്തിനശിച്ചു

Published : Sep 24, 2018, 05:18 PM ISTUpdated : Sep 24, 2018, 07:33 PM IST
ബസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന്‍ ഗുരുതരാവസ്ഥയില്‍, ബസ് തീപിടിച്ച് കത്തിനശിച്ചു

Synopsis

തൃശൂരിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. അമിതവേഗത്തിൽ വന്ന രണ്ട് ബൈക്കുകളിലൊന്ന് ബസിനടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

തൃശൂര്‍:മൂവാറ്റുപുഴ മാറാടിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു. ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബസിൽ തീപടരും മുമ്പ് യാത്രക്കാരെ ഇറക്കിയതിനാൽ ദുരന്തം ഒഴിവായി.

തൃശൂരിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. അമിതവേഗത്തിൽ വന്ന രണ്ട് ബൈക്കുകളിലൊന്ന് ബസിനടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ബൈക്കിൽ നിന്ന് ഇന്ധനം ചോരുകയും ബസിന്‍റെ അടിഭാഗത്ത് ഉരസി തീപിടിക്കുകയുമായിരുന്നു. തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ കണ്ടക്ടറും ഡ്രൈവറും സമയോചിതമായി ഇടപെട്ട് യാത്രക്കാരെ പുറത്തിറക്കി. 

അപകടം കണ്ടെത്തിയ നാട്ടുകാരും യാത്രക്കാരെ പുറത്തിറങ്ങാൻ സഹായിച്ചു. എംസി റോഡിലെ വാഹന ഗതാഗതവും നാട്ടുകാർ തടഞ്ഞു. മൂവാറ്റുപുഴയിൽ നിന്നെത്തിയ മൂന്ന് അഗ്നിശമന യൂണിറ്റുകൾ ചേർന്നാണ് തീയണച്ചത്. ഡീസൽ ടാങ്കിലേക്ക് തീപടരാതിരുന്നതിന് മുന്പ് തീയണയ്ക്കാനായതും അപകടത്തിന്‍റെ വ്യാപ്തി കുറച്ചു. നാലരയോടെ എംസി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കഴക്കൂട്ടത്തെ നാലു വയസുകാരന്‍റെ മരണത്തിൽ ദുരൂഹത; കഴുത്തിൽ അസ്വഭാവികമായ പാടുകള്‍, പോസ്റ്റ്‍മോര്‍ട്ടം ഇന്ന്
Malayalam News Live: കഴക്കൂട്ടത്തെ നാലു വയസുകാരന്‍റെ മരണത്തിൽ ദുരൂഹത; കഴുത്തിൽ അസ്വഭാവികമായ പാടുകള്‍, പോസ്റ്റ്‍മോര്‍ട്ടം ഇന്ന്