ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് വന്‍ നേട്ടം; ആംആദ്മിക്ക് കനത്ത തിരിച്ചടി

Published : Apr 13, 2017, 07:33 AM ISTUpdated : Oct 04, 2018, 06:17 PM IST
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് വന്‍ നേട്ടം; ആംആദ്മിക്ക് കനത്ത തിരിച്ചടി

Synopsis

ദില്ലി: എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ലെ 10 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കു നേ​ട്ടം. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഭോ​രം​ഗ്, ഡ​ൽ​ഹി​യി​ലെ ര​ജൗ​രി ഗാ​ർ​ഡ​ൻ എ​ന്നീ സീ​റ്റു​ക​ളി​ൽ ബി​ജെ​പി വി​ജ​യി​ച്ചു. ര​ജൗ​രി ഗാ​ർ​ഡ​നി​ൽ എ​എ​പി സ്ഥാ​നാ​ർ​ഥി​യെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു ത​ള്ളി​യാ​ണ് ബി​ജെ​പി വി​ജ​യി​ച്ച​ത്. എ​എ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്നു ഇ​ത്. അ​തേ​സ​മ​യം, ക​ർ​ണാ​ട​ക​യി​ലെ ന​ഞ്ച​ൻ​കോ​ട് ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ചു.

മ​ധ്യ​പ്ര​ദേ​ശി​ലെ അ​ത്തേ​ർ, ബ​ണ്ടാ​വ​ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും ബി​ജെ​പി ലീ​ഡ് ചെ​യ്യു​ക​യാ​ണ്. രാ​ജ​സ്ഥാ​നി​ലെ ദോ​ൽ​പ്പൂ​രി​ലും ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി​ജ​യ​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന​താ​യാ​ണു സൂ​ച​ന. പ​ശ്ചി​മ ബം​ഗാ​ളി​ലെ കാ​ന്തി ദ​ക്ഷി​ണ്‍ മ​ണ്ഡ​ല​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വി​ജ​യ​മു​റ​പ്പി​ച്ചു. ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി ഇ​വി​ടെ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും കോൺഗ്രസ് നിലനിർത്തി.നഞ്ചൻഗോഡ് മണ്ഡലത്തിൽ 19611 വോട്ടുകൾക്ക് കല്ലേല കേശവമൂർത്തിയും ഗുണ്ടൽപ്പേട്ടിൽ 10877 വോട്ടിന് ഗീതാ മഹാദേവപ്രസാദും വിജയിച്ചു.ജനതാദൾ എസ് സ്ഥാനാർത്ഥികളെ നിർത്താതെ പരോക്ഷ പിന്തുണ പ്രഖ്യാപിച്ചത് കോൺഗ്രസിന് നേട്ടമായി.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നതാണ് സിറ്റിങ് സീറ്റുകളിലെ ജയം.അതേ സമയം കോൺഗ്രസ് വിട്ടുവന്ന മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണയെ അടക്കം പ്രചാരണത്തിനിറക്കിയിട്ടും വിജയം കൈവിട്ടത് ബിജെപിക്ക് തിരിച്ചടിയായി. സഹകരണ മന്ത്രി എച്ച് എസ് മഹാദേവപ്രസാദിന്‍റെ മരണത്തെത്തുടർന്നാണ് ഗുണ്ടൽപ്പേട്ടിൽ തെരഞ്ഞെടുപ്പ് നടന്നത്.എംഎൽഎ ആയിരുന്ന ശ്രീനിവാസപ്രസാദ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതാണ് നഞ്ചൻഗോഡ് ഉപതെരഞ്ഞടുപ്പിന് വഴിയൊരുക്കിയത്.

കര്‍ണ്ണാടക, രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, ഹി​മാ​ച​ൽ പ്ര​ദേ​ശ് ഉ​ൾ​പ്പെ​ടെ എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം'; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
ആ ശ്രമങ്ങൾ വിഫലം; നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരിച്ചു