
സൊനോമ: കലിഫോർണിയയിലെ വൈൻ കൗണ്ടിയിൽ പടർന്നു പിടിച്ച കാട്ടുതീയിൽ പത്ത് പേർ മരിച്ചു.1500 ഓളം കെട്ടിടങ്ങൾ വീടുകൾ കത്തിനശിച്ചു. തീ നിയന്ത്രണാതീതമായതോടെ മേഖലയില്‍ നിന്ന് 20,000ൽ അധികം പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. മേഖലയിൽ കലിഫോർണിയ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഞായറാഴ്ച രാത്രിയിൽ പടർന്നുപിടിച്ച കാട്ടുതീ സൊനോമ, നാപ, മെൻഡോസിനോ, യുബ തുടങ്ങിയ കൗണ്ടികളിലാണ് ഏറ്റവുമധികം നാശംവിതച്ചത്. സൊനോമയിൽ ഏഴും നാപയിൽ രണ്ടും മെൻഡോസിനോയിൽ ഒരാളും മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാണ് സാധ്യതയെന്ന് അധികൃതർ പറഞ്ഞു.
കാട്ടു തീയിൽ 10,000 ഏക്കർ ഭൂമി പൂര്‍ണമായി കത്തിനശിച്ചെന്ന് അഗ്നിശമനസേനയുടെ വെബ്സൈറ്റിൽ അറിയിച്ചു. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam