''പുതിയ കേരള നിര്‍മ്മാണത്തിന് പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് പരിഗണിച്ചുകൂടേ... ''

By Web TeamFirst Published Aug 27, 2018, 10:50 AM IST
Highlights

നവ കേരള നിര്‍മ്മാണത്തിന് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ ഉപയോഗപ്പെടുത്തിക്കൂടേ എന്ന് സാഹിത്യകാരന്‍ ദേവദത്ത് പട്‍നായിക്. 

നൂറ്റാണ്ടിന്‍റെ ഏറ്റവും വലിയ പ്രളയം നേരിട്ട കേരളത്തെ വീണ്ടെടുക്കാന്‍  ലോകമെമ്പാടുമുള്ള സുമനസ്സുകള്‍ ഒന്നിച്ചിരിക്കുകയാണ്. പുതിയ കേരളം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ഓരോ മലയാളിയും മുന്നോട്ട് വരികയാണ്. ഇതിനിടെ നവ കേരള നിര്‍മ്മാണത്തിന് പത്മനാഭ ക്ഷേത്രത്തിലെ സ്വത്തുക്കള്‍ ഉപയോഗപ്പെടുത്തിക്കൂടേ എന്ന് സാഹിത്യകാരന്‍ ദേവദത്ത് പട്‍നായിക്. 

'' ദൈവത്തിന്‍റെ സ്വന്തം നാട് പുനര്‍നിര്‍മ്മിക്കാന്‍ ദൈവത്തിന്‍റെ ( പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ) സമ്പത്ത് ഉപയോഗിച്ചുകൂടേ, പ്രത്യേകിച്ച് കേന്ദ്രത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ വില കുറഞ്ഞ തരംതാണ തരത്തില്‍ ആകുമ്പോള്‍ ? സര്‍ക്കാരും സംസ്ഥാനവും, പുരോഹിതരും ജനങ്ങളും ഇതിന് അനുവദിക്കില്ലേ '' - ദേവ്ദത്ത് പട്നായിക് ട്വീറ്റ് ചെയ്തു. 

Since Kerala is in crisis can God's wealth (in Padmanabhaswami temple) be considered for rebuilding God's Own Country especially since Centre politicians are being really petty & mean? Will that be allowed by people/priests/state/centre?

— Devdutt Pattanaik (@devduttmyth)
click me!