
ദില്ലി: കായികതാരങ്ങളും, സാമൂഹ്യപ്രവര്‍ത്തകരും, ജോണലിസ്റ്റുകളുമടക്കം 55 സ്ത്രീകളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഒരൊറ്റ ദിവസം കൊണ്ട് ട്വിറ്ററില്‍ ഫോളോ ചെയ്തത്. രക്ഷാബന്ധന്‍ ആഘോഷങ്ങളുടെ ഭാഗമായാണ് മോദി ഇത്രയുമധികം സ്ത്രീകളെ ഒരൊറ്റ ദിവസം കൊണ്ട് ഫോളോ ചെയ്യാന്‍ തീരുമാനിച്ചത്.
സാനിയ മിര്‍സ, ബാഡ്മിന്റണ്‍ താരമായ അശ്വിനി പൊന്നപ്പ, മറ്റൊരു ടെന്നീസ് താരമായ കര്‍മന്‍ കൗര്‍, കേരളത്തിന്റെ താരമായ പി.ടി ഉഷ, വെയ്റ്റ് ലിഫ്റ്റിംഗ് താരമായിരുന്ന കര്‍ണ്ണം മല്ലേശ്വരി, മുന്‍ മിസ് ഇന്ത്യയും കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുമായ സ്വരൂപ്, മാധ്യമപ്രവര്‍ത്തകരായ റൊമാന ഇസര്‍ ഖാന്‍, ശ്വേത സിംഗ്, പദ്മജ ജോഷി, ഷീല ഭട്ട്, ശാലിനി സിംഗ്, രേണുക പുരി, നടി കൊയെന മിത്ര തുടങ്ങിയവരാണ് മോദി ഫോളോ ചെയ്തവരില്‍ പ്രമുഖര്‍.
ഇവരെ കൂടാതെ വനിതകളായ ഏതാനും ബി.ജെ.പി നേതാക്കളെയും മോദി ഫോളോ ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലര്‍ തിരിച്ച് മോദിയോട് നന്ദി പറയാനും രക്ഷാബന്ധന്‍ ആശംസകളറിയിക്കാനും മറന്നില്ല. ആകെ 2,000 പേരെയാണ് മോദി പേഴ്‌സണല്‍ അക്കൗണ്ടില്‍, ട്വറ്ററില്‍ ഫോളോ ചെയ്യുന്നത്. അതേസമയം മോദിയെ ഫോളോ ചെയ്യുന്നത് 43.7 മില്ല്യണ്‍ പേരാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam