റോഡ് ​ഗതാ​ഗതം പുനസ്ഥാപിക്കായില്ല; ഗവി ഇപ്പോഴും ഒറ്റപ്പെട്ടു തന്നെ

Published : Sep 10, 2018, 09:44 AM ISTUpdated : Sep 19, 2018, 09:17 AM IST
റോഡ് ​ഗതാ​ഗതം പുനസ്ഥാപിക്കായില്ല; ഗവി ഇപ്പോഴും ഒറ്റപ്പെട്ടു തന്നെ

Synopsis

റോഡ് തകർന്നതിനാൽ  ഉണ്ടായിരുന്ന ഒരേ ഒരു  കെ.എസ്.ആർ.ടി ബസ്സ് സർവ്വീസും നിലച്ചു.ഇതോടെ ഗവിക്ക് പത്തനംതിട്ടയുമായുള്ള ബന്ധവും അറ്റു.

​ഗവി: ഉരുൾപ്പെട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന് ഒറ്റപ്പെട്ട ഗവിയിലേക്ക് ഇനിയും റോഡ് ഗതാഗതം പുനസ്ഥാപിക്കാനായില്ല.ശബരിഗിരി പദ്ധതിയുടെ രണ്ട് അണക്കെട്ടുകളിലേക്കും വണ്ടിപെരിയാറിലൂടെ മാത്രമാണ് എത്താനാകുന്നത്.

ഗവി പാതയിലും വനമേഖലയിലുമായി 40 ൽ അധികം സ്ഥലങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായിട്ടുണ്ട്.റോഡ് ഒലിച്ചു പോയതിനാൽ മൂഴിയാർ പവർ സ്റ്റേഷന്‍റെ വാൽവ് ഹൗസിൽ നിന്ന് ഒരു കിലോമീറ്റർവരെയാണ് നിലവിൽ വാഹനങ്ങൾക്ക് പോകാൻ കഴിയുന്നത്. 

കഴിഞ്ഞ ദിവസം റോഡിലെ മണ്ണ് നീക്കം ചെയ്തതോടെയാണ് ഇവിടെ വരെ ഗതാഗതം പുനസ്ഥാപിക്കാനായത്. ആനത്തോട് അണക്കെട്ടിന് സമീപത്തും റോഡ് മുഴുവൻ നശിച്ചിട്ടുണ്ട്.റോഡ് തകർന്നതിനാൽ  ഉണ്ടായിരുന്ന ഒരേ ഒരു  കെ.എസ്.ആർ.ടി ബസ്സ് സർവ്വീസും നിലച്ചു.ഇതോടെ ഗവിക്ക് പത്തനംതിട്ടയുമായുള്ള ബന്ധവും അറ്റു. പ്രദേശവാസികൾക്ക് അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുന്നുണ്ട്. വണ്ടിപെരിയാർ പാതയിലെ തടസ്സം നീക്കിയെങ്കിലും ബസ്സ് സർവ്വീസ് ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ