ദീപ നിശാന്തിനെതിരെ കേസ് എടുത്തു

Published : Aug 10, 2018, 10:13 PM ISTUpdated : Aug 11, 2018, 12:24 AM IST
ദീപ നിശാന്തിനെതിരെ കേസ് എടുത്തു

Synopsis

അതേസമയം കേസ് നിയമപരമായി നേരിടുമെന്ന് ദിപ നിശാന്ത് പ്രതികരിച്ചു.ജനാധിപത്യരാജ്യത്ത് അഭിപ്രായസ്വാതന്ത്യമുണ്ട്. വര്‍ഗീയലഹള ഉണ്ടാക്കുന്ന യാതൊന്നും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിട്ടില്ല.പേടിപ്പിച്ച് നിശബ്ദമാക്കാമെന്ന് സംഘ്പരിവാര്‍ ശക്തികള്‍ കരുതേണ്ടെന്നും ഇനിയും കൂടുതല്‍ ഉച്ചത്തില്‍ വിമര്‍ശനവുമായി മുന്നോട്ടുപോകുമെന്ന് ദിപ നിശാന്ത് വ്യക്തമാക്കി. 

തൃശൂര്‍:സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ കലാപം ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തെന്ന പരാതിയില്‍ കേരള വര്‍മ്മ കോളേജ് മലയാളം അദ്ധ്യാപിക ദീപ നിശാന്തിനെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തു. മുളങ്കുന്നത്തുകാവ് സ്വദേശി സുകു സി ആറിൻറെ പരാതിയിലാണ്  തൃശൂര് സിജെഎം കോടതി കേസെടുക്കാൻ  ഉത്തരവിട്ടത്. കഴിഞ്ഞ ഏപ്രില്‍ നാലിന്  കത്വ സംഭവത്തിൻറെ പശ്ചാത്തലത്തില്‍  31 ശതമാനം ഹിന്ദുമതവിശ്വാസികളെയും വെടിവെച്ചു കൊന്ന് നീതി നടപ്പാക്കണമെന്ന ദീപക്ക് ശങ്കരനാരായണന്‍റെ  ഫേസ്ബുക്ക് പോസ്റ്റ് ദീപ ഷെയര്‍ ചെയ്തത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഹിന്ദുമതവിശ്വാസികള്‍ക്കു നേരെയുളള ആക്രമണത്തിനുളള ആഹ്വാനമാണിതെന്നും ഇതിനെതിരെ നടപടി വേണമെന്നുമായിരുന്നു പരാതിക്കാരന്‍റെ വാദം.സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് വെസ്റ്റ് എസ്ഐ അറിയിച്ചു.അതേസമയം കേസ് നിയമപരമായി നേരിടുമെന്ന് ദിപ നിശാന്ത് പ്രതികരിച്ചു.ജനാധിപത്യരാജ്യത്ത് അഭിപ്രായസ്വാതന്ത്യമുണ്ട്. വര്‍ഗീയലഹള ഉണ്ടാക്കുന്ന യാതൊന്നും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിട്ടില്ല.പേടിപ്പിച്ച് നിശബ്ദമാക്കാമെന്ന് സംഘ്പരിവാര്‍ ശക്തികള്‍ കരുതേണ്ടെന്നും ഇനിയും കൂടുതല്‍ ഉച്ചത്തില്‍ വിമര്‍ശനവുമായി മുന്നോട്ടുപോകുമെന്ന് ദിപ നിശാന്ത് വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ