മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു

Published : Aug 10, 2018, 08:53 PM IST
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു

Synopsis

ഇടുക്കി:ഇടുക്കി ഡാം നിറഞ്ഞൊഴുകുമ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. 134.8 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ. ദശാംശം നാല് അടിയാണ് ഇന്ന് ഉയർന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.

ഇടുക്കി:ഇടുക്കി ഡാം നിറഞ്ഞൊഴുകുമ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. 134.8 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ. ദശാംശം നാല് അടിയാണ് ഇന്ന് ഉയർന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. അതുപോലെ തമിഴ്നാട് പരമാവധി വെള്ളം കൊണ്ടുപോകുന്നതും ആശ്വാസം നൽകുന്ന കാര്യമാണ്. ഇന്നു രാവിലെ 134.50 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 

തമിഴ്നാട്ടില്‍ ഇക്കുറി മഴ കുറവായതിനാല്‍ കാര്യമായ രീതിയില്‍ അവിടേയ്ക്ക് വെള്ളം കൊണ്ടു പോകുന്നുണ്ട്. നാല് പെന്‍സ്റ്റോക്ക് പൈപ്പ് വഴി 1600 ഘനയടിയും ഇറച്ചല്‍പ്പാലം കാനലിലൂടെ  സെക്കന്‍ഡില്‍ 800 ഘനയടിയും വെള്ളം തമിഴ്നാട് കൊണ്ടു പോകാനാവും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു