എക്സൈസിന് പിന്നാലെ പൊലീസും; 'ജിഎൻപിഎസി'ക്കെതിരെ കൂടുതല്‍ കേസുകള്‍

Web Desk |  
Published : Jul 09, 2018, 08:19 PM ISTUpdated : Oct 02, 2018, 06:42 AM IST
എക്സൈസിന് പിന്നാലെ പൊലീസും; 'ജിഎൻപിഎസി'ക്കെതിരെ കൂടുതല്‍ കേസുകള്‍

Synopsis

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെതാണ് ഉത്തരവ് നാര്‍കോട്ടിക് സെല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്മേലാണ് നടപടി

തിരുവനന്തപുരം: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ജിഎൻപിഎസ് (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ പൊലീസും കേസെടുക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെതാണ് ഉത്തരവ്. നാര്‍കോട്ടിക് സെല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്മേലാണ് നടപടി.

ജിഎന്‍പിസി എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് ബാലാവാകാശ നിയമവും സൈബര്‍ നിയമവും ലംഘിച്ചുവെന്നും സാമുദായിക സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ട്. മദ്യപാനം പ്രോത്സാഹിപ്പാക്കാനായി കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചു, മദ്യാപാന സദസ്സുകളിൽ കുട്ടികളെ ഉപയോഗിച്ചു. മാത്രമല്ല സാമുദായിക സ്പർദ വളർത്തുന്ന പോസ്റ്റുകളും ചിത്രങ്ങളും ജിഎൻപിഎസ്  ഫേസ്ബുക്ക് പേജിലുണ്ടെന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ കണ്ടെത്തിയത്. കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് അസി.കമ്മീഷണർ ഷീൻ തറയിലിൻറളെ റിപ്പോർട്ട്. എക്സൈസ് കമ്മീഷണറുടെ കത്തിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രത്യേക അന്വേഷണം നടത്തിയത്. 

നേരത്തെ ജിഎന്‍പിസി  ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ എക്സൈസ് കേസെടുത്തിരുന്നു. ഫെയ്സ് ബുക്ക് ഗ്രൂപ്പിൻറെ മറവിൽ അഡ്മിൻ അജിത് കുമാർ നടത്തിയ ഡിജെ പാർട്ടിയിൽ 90 പേർ പങ്കെടുത്തതായി എക്സൈസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. പാർ‍ട്ടി നടന്ന പാപ്പനംകോട്ടുള്ള ഹോട്ടലിൽ എക്സൈസ് പരിശോധന നടത്തുകയും മാനേജറുടെ ജീവനക്കാരുടെയും മൊഴിയെടുക്കുകയും ചെയ്തു. പാ‍ർട്ടിക്കെത്തുന്നവർക്ക് മദ്യം സൗജന്യമായി നൽകുമെന്ന് പരസ്യം നൽകിയതിന് അജിതിനെതിരെ പുതിയ വകുപ്പ് ചുമത്തും. അജിത്തിൻറെ മുൻകൂർ ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ
ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം ലഭിക്കുമോ ? പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ കേസ് ഇന്ന് കോടതി പരിഗണിക്കും