
മലപ്പുറം: എടപ്പാളില്‍ തിയേറ്ററില്‍ 10 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയ ചങ്ങരംകുളം എസ്ഐക്കെതിരെ പോക്സോ ചുമത്തും. കേസെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. സംഭവം മറച്ചു വച്ചതിനാണ് പോക്സോ ചുത്തിയത്.
കേസില്‍ അമ്മയെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഇവരുടെ പങ്ക് വ്യക്തമായതോടെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പ്രതി മൊയ്തിൻ കുട്ടിയെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
രാവിലെ പെൺകുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പീഡനത്തെക്കുറിച്ച് അറിയില്ലെന്ന നിലയില്‍ മൊയ്തീൻകുട്ടിക്ക് അനുകൂലമായ മൊഴിയാണ് ഇവര്‍ നല്‍കിയത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇവരുടെ കൂടി സമ്മതത്തോടെയാണ് പെൺകുട്ടിയെ മൊയ്തീൻ കുട്ടി പീഡിപ്പിച്ചതെന്ന് വ്യക്തമായതോടെയാണ് അമ്മയേയും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തത്.
കേസില്‍ പൊലീസിന്‍റെ അലംഭാവത്തിനെതിരെ ശക്തമായി പ്രതികരിച്ച വനിതകമ്മീഷൻ ചെയര്‍പേഴ്സൻ എം.സി ജോസഫൈൻ ക്രൂരതക്ക് കൂട്ടുനിന്ന അമ്മക്കെതിരെ കേസെടുക്കണമെന്ന് രാവിലെ ആവശ്യപെട്ടിരുന്നു. വൈദ്യപരിശോധനക്കും മൊഴി എടുക്കലിലും ശേഷം പെൺകുട്ടിയെ സുരക്ഷിത്വം കണക്കിലെടുത്ത് ബാല സദനത്തിലേക്ക് മാറ്റി. കസ്റ്റഡിയിലുള്ള മൊയ്തീൻകുട്ടിയെ പൊന്നാനി ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam