ശബരിമല: വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണം; വനിത കമ്മീഷൻ കേസെടുത്തു

Published : Oct 17, 2018, 08:13 PM ISTUpdated : Oct 17, 2018, 08:19 PM IST
ശബരിമല: വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണം; വനിത കമ്മീഷൻ കേസെടുത്തു

Synopsis

നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസ് രജിസ്റ്റര്‍ ചെയ്തു. പമ്പയിലും നിലയ്ക്കലും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. 

തിരുവനന്തപുരം: നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസ് രജിസ്റ്റര്‍ ചെയ്തു. പമ്പയിലും നിലയ്ക്കലും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവരെ ഉടന്‍ പിടികൂടുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. മേഖലയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പമ്പയിലും നിലയ്ക്കലും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും തീര്‍ഥാടകര്‍ക്ക് സുരക്ഷ നല്‍കുന്നതിനുമായി കൂടുതല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ  നിയോഗിച്ചു. ടെലികമ്യൂണിക്കേഷന്‍ എസ്.പി എച്ച്. മഞ്ജുനാഥ്,  സി ബി സി ഐ ഡി അനാലിസിസ് വിങ് എസ് പി  കെ.എസ്. സുദര്‍ശന്‍, എന്‍ ആര്‍ ഐ സെല്‍ എസ് പി വി.ജി. വിനോദ്കുമാര്‍,  കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി പി.കെ. മധു  എന്നിവരെയാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നിയോഗിച്ചത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും
യാത്രക്കിടയിൽ ഇനി വൃത്തിയുള്ള ശുചിമുറി അന്വേഷിച്ച് അലയണ്ട; 'ക്ലൂ' ഉടൻ വിരൽത്തുമ്പിലെത്തും, ഡിസംബർ 23ന് ആപ്പ് ഉദ്ഘാടനം ചെയ്യും