
പമ്പ: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചതില്‍ പ്രതിഷേധമെന്ന രീതിയില്‍ മുഖം മൂടിക്കെട്ടി കുറുവടികളുമായി നിരന്നവര്‍ സംഘപരിവാര്‍ ക്രിമിനലുകളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
തത്വമസിയെന്ന സന്ദേശം ഇവരുടെ ചെവിയിലോതിയിട്ട് കാര്യമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലുടെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. അതേസമയം, ആക്രമണം അഴിച്ച് വിട്ടവര്‍ക്കെതിരെ ശക്തമായ നടപടികളിലേക്ക് നീങ്ങുകയാണ് സര്‍ക്കാര്‍. ക്രമിനലുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.
അക്രമികളെ അഴിഞ്ഞാടാൻ പൊലീസ് അനുവദിയ്ക്കില്ല. അക്രമത്തിന് ഉത്തരവാദികളായവരെയും നേതൃത്വം കൊടുത്തവരെയും കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി. ഇന്നത്തെ അക്രമസംഭവങ്ങളിൽ വലിയ നാശനഷ്ടമാണുണ്ടായത്.
അഞ്ച് തീർഥാടകർക്ക് പരിക്കേറ്റു. നാല് പൊലീസുകാർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വന്ന തീർഥാടകർക്കെതിരെ പോലും ഭീഷണികളുണ്ടായി. പത്ത് കെഎസ്ആർടിസി വാഹനങ്ങൾ അടിച്ച് തകർത്തു. ശബരിമലയിൽ മാധ്യമപ്രവർത്തകരെ തെരഞ്ഞുപിടിച്ച് മർദ്ദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam