
കാസര്‍കോട്: വിശ്വഹിന്ദു പരിഷത് വനിതാ( വിഎച്ച്പി) നേതാവ് സാധ്വി ബാലിക സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രകോപനപരമായ പ്രസംഗത്തിലൂടെ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതിനാണ് കേസ്. കാസര്‍കോട് ബദിയടുക്ക ഹിന്ദു സമാജോത്സവത്തിലെ പ്രസംഗത്തിലാണ് നടപടി.
ലൗ ജിഹാദികളുടെ കഴുത്തു വെട്ടാൻ സഹോദരിമാർക്ക് വാൾ വാങ്ങി നൽകണമെന്നായിരുന്നു സാധ്വി സരസ്വതിയുടെ പരാമര്‍ശം. നിങ്ങളെല്ലാം പശുവിനെ ഗോമാതാവായി കാണുന്നവരല്ലേ. അമ്മയെ അറവ് ശാലയിലേക്ക് അയക്കുമോ. അതുകൊണ്ടു ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും വാളുപയോഗിച്ചു വെട്ടണം.
പശുവിനെ കൊല്ലുന്നവർക്ക് ഇന്ത്യയിൽ താമസിക്കാൻ അവകാശമില്ല. കേരളത്തിൽ പശുവിനെ കൊല്ലുന്നവരെയും വെട്ടാൻ തയ്യാറാവണം. ഇന്ത്യയിൽ താമസിക്കണമെങ്കിൽ ഭാരത് മാതാകി ജയ് എന്ന് പറയണം. അയോധ്യയിൽ എന്നല്ല ഇന്ത്യയിൽ ഒരിടത്തും ബാബറിന്റെ പേരിൽ പള്ളി നിർമ്മിക്കാൻ അനുവദിക്കില്ല. പാപിയായ ബാബറെയും ഔറങ്കസീബിനെയും അംഗീകരിക്കാൻ ആവില്ല. ഞാൻമുസ്ലീമിന് എതിരല്ല, എ.പി.ജെ അബ്ദുൽ കലാമിനെയും റഹിമിനെയും ബഹു മാനിക്കുന്നവളാണ്. ഹിന്ദു ആഘോഷത്തിൽ ഒരു മുസ്ലിമുംപങ്കെടുക്കുന്നില്ല. എന്നാൽ എല്ലാ മുസ്ലിം ആഘോഷങ്ങളിലും ഹിന്ദുക്കൾ പങ്കെടുക്കുന്നു. ഇത് നാണക്കേടാണെന്നുമാണ് സ്വാധി സരസ്വതിയുടെ പ്രസംഗത്തിലെ പരാമര്‍ശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam