മതവികാരം വ്രണപ്പെടുത്തി: കാഞ്ച ഇലയ്യയ്ക്കെതിരെ കേസ്

By Web DeskFirst Published Oct 12, 2017, 8:55 PM IST
Highlights

തെലുങ്കാന: മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് എഴുത്തുകാരന്‍ കാഞ്ച ഇലയ്യയ്ക്കെതിരെ കേസ്. ഹൈദരാബാദ് പൊലീസ് ആണ് കേസ് എടുത്തത്. കാഞ്ച ഇലയ്യയുടെ പുതിയ പുസ്തകത്തില്‍ ഹിന്ദുക്കളെ അപമാനിക്കുന്നു എന്ന പരാതിയിലാണ് കേസ്.

 ഇലയ്യയുടെ 'വൈശ്യാസ് സോഷ്യല്‍ സ്മഗ്ലേഴ്സ്' എന്ന പുസ്തകത്തിനെതിരെ ആര്യ വൈശ്യമഹാസഭ പ്രതിക്ഷേധിച്ചിരുന്നു. ഈയടുത്താണ് ആര്യവൈശ്യ സമൂഹത്തെ അപമാനിക്കുന്ന കാഞ്ച ഇലയ്യയെ വെറുതേ വിടരുതെന്ന് ഏലൂര്‍ എംപി വെങ്കിടേശ്വര റാവു  ഭീക്ഷണി മുഴക്കിയത്. തെലുങ്കാനയിലെ വാറങ്കലില്‍ വൈശ്യ സംഘടനാ പ്രവര്‍ത്തകര്‍ ഇലയ്യയെ ആക്രമിക്കുകയും ചെയ്തിരുന്നു.

click me!