ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം റദ്ദാക്കാൻ കഴിയില്ല; ഉമാ ഭാരതി

Published : Sep 28, 2018, 10:30 AM ISTUpdated : Sep 28, 2018, 11:14 AM IST
ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം റദ്ദാക്കാൻ കഴിയില്ല; ഉമാ ഭാരതി

Synopsis

പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ പാർലമെന്റിന്റെ ഭേദഗതിക്കെതിരെ മധ്യപ്രദേശിലെ ചില മേൽജാതി സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  

ഭോപ്പാൽ: ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം റദ്ദാക്കാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി ഉമാ ഭാരതി. പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ പാർലമെന്റിന്റെ ഭേദഗതിക്കെതിരെ മധ്യപ്രദേശിലെ ചില മേൽജാതി സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പട്ടികജാതി-പട്ടികവർഗ നിയമ പ്രകാരം അടിയന്തിര അറസ്റ്റുണ്ടാകണമെന്ന വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതാണ് പുതിയ ഭേദ​ഗതി. ഇതിന് പിന്നാലെ സുപ്രീംകോടതി നിയമത്തിൽ ചില സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിനെതിരേയാണ് മധ്യപ്രദേശിലെ മേൽജാതി സംഘടനകൾ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ഭേദ​ഗതി പട്ടികജാതി-പട്ടികവർഗക്കാർക്ക് കൂടുതൽ‌ പരി​ഗണന നൽകുന്നുണ്ടെന്നും അത് റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് മേൽജാതി സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചത്. 

എന്നാൽ ഉചിതമായ അന്വേഷണത്തിന് ശേഷമേ പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം പരാതികൾ രജിസ്റ്റർ ചെയ്യുകയുള്ളൂവെന്ന് ഉമാ ഭാരതി പറഞ്ഞു. അതേസമയം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

60 കോടിയുടെ തട്ടിപ്പ്: ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം; സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും
നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്