
കൊയമ്പത്തൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ മരണപ്പെട്ടയാളുടെ മൃതദേഹം പൂച്ച കടിക്കുന്നതിന്‍റെ വീഡിയോ പ്രചരിച്ചതോടെ ആശുപത്രിക്കെതിരെ വ്യാപക വിമര്‍ശനം. എന്നാല്‍ പൂച്ചകടിച്ചില്ലെന്നും ശവശരീരത്തിന്‍റെ കാല്‍ നക്കുകയായിരുന്നു എന്നുമാണ് അധികൃതരുടെ വിശദീകരണം. മേട്ടുപ്പാളയം ബസ്റ്റാന്‍ഡില്‍ അബോധാവസ്ഥയില്‍ കിടന്ന സ്ത്രീയെ നവംബര്‍ 16 നാണ് കൊയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സ്ത്രീ തിങ്കളാഴ്ച രാത്രി മരിക്കുകയായിരുന്നു.
മൃതദേഹത്തിന്‍റെ കാല്‍ പൂച്ച കടിക്കുന്നത് ആശുപത്രി അറ്റന്‍ഡറാണ് കണ്ടത്. തുടര്‍ന്ന് ഇവരുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നിതില്‍ കാലതാമസമുണ്ടായതായും ആശുപത്രി പരിസരത്തിന് ചുറ്റും തെരുവ് പട്ടികളും പൂച്ചകളും അമിതമായി ഉള്ളതിനാല്‍ കോര്‍പ്പറേഷന്‍ നിയമിച്ച പ്രൈവറ്റ് ഏജന്‍സിയെ ശുചീകരണത്തിന് നിയമിച്ചതായും ആശുപത്രി വക്താവ് ബി.അശോകന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam