നായക്കും രക്ഷയില്ല; നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി

Published : Nov 21, 2018, 11:59 AM ISTUpdated : Nov 21, 2018, 12:00 PM IST
നായക്കും രക്ഷയില്ല; നാല് പേര്‍ ചേര്‍ന്ന്  കൂട്ടബലാത്സംഗത്തിനിരയാക്കി

Synopsis

മാല്‍വാനിയിലെ പള്ളിക്ക് സമീപം കഴിയുന്ന നായയെ ഒരു ദിവസം കാണാതായി. ഇതിന് ശേഷം ലെെംഗിക അവയവം വികലമാക്കപ്പെട്ട് രക്തതത്തില്‍ കുളിച്ച് നിലയില്‍ സമീപത്തെ കുളത്തില്‍ കണ്ടെത്തുകയായിരുന്നു

മുംബെെ: മുംബെെയിലെ മാല്‍വാനിയില്‍ നാല് പേര്‍ ചേര്‍ന്ന് ആണ്‍ നായയെ ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കി. മാല്‍വാനിയിലെ മാലഡ് വെസ്റ്റില്‍ ശനിയാഴ്ചയാണ് ക്രൂരകൃത്യം അരങ്ങേറിയത്. നായയെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചികിത്സ നടന്നു കൊണ്ടിരിക്കുകയാണെന്നും മൃഗ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് ഇതര സ്ഥാപനമായ ആനിമല്‍സ് മാറ്റര്‍ ടൂ മീ (എഎംടിഎം) അറിയിച്ചു.

മാല്‍വാനിയിലെ പള്ളിക്ക് സമീപം കഴിയുന്ന നായയെ ഒരു ദിവസം കാണാതായി. ഇതിന് ശേഷം ലെെംഗിക അവയവം വികലമാക്കപ്പെട്ട് രക്തതത്തില്‍ കുളിച്ച് നിലയില്‍ സമീപത്തെ കുളത്തില്‍ കണ്ടെത്തുകയായിരുന്നു. നായക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് എഎന്‍ടിഎം സ്ഥാപക ഡോ. അങ്കിത പഥക് പറഞ്ഞു.

ആരെങ്കിലും അടുത്ത് വരുമ്പോഴോ തൊടാന്‍ ശ്രമിക്കുമ്പോഴോ പേടി കൊണ്ട് കരയുകയാണ് നായ.  എന്നും ഭക്ഷണം നല്‍കുന്ന പരിസരവാസിയായ സുധ ഫെര്‍ണാണ്ടസാണ് വേദന കൊണ്ട് പുളയുന്ന രീതിയില്‍ നായയെ കണ്ടെത്തിയത്. നായയെ ഉപദ്രവിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് സുധ ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞു.

നാല് പേര്‍ ചേര്‍ന്ന് നായയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഒരു ഓട്ടോ ഡ്രെെവറാണ് സുധയെ അറിയിച്ചത്. ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ഓടി വന്നപ്പോഴാണ് സംഭവം കണ്ടതെന്നും താനെത്തിയതോടെ നാല് പേരും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഓട്ടോഡ്രെെവര്‍ സുധയോട് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി