ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്ന് സിബിസിഐ

Published : Oct 01, 2018, 02:44 PM IST
ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്ന് സിബിസിഐ

Synopsis

കന്യാസ്ത്രി നൽകിയ പരാതി പൂഴ്ത്തിവയ്ക്കാൻ ശ്രമിച്ചില്ലെന്ന് സിബിസിഐ. മാധ്യമങ്ങൾ സഭയെ കുറ്റപ്പെടുത്തുന്നതിൽ വേദനയുണ്ടെന്നും സിബിസിഐ പ്രസിഡന്‍റ്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി കാഞ്ഞിരപ്പള്ളി ബിഷപ്പ് പാലാ സബ് ജയിലിലെത്തിയതിന് പിന്നാലെയാണ് സിബിസിഐ നിലപാട് വ്യക്തമാക്കിയത്. 

കോട്ടയം: കന്യാസ്ത്രി നൽകിയ പരാതി പൂഴ്ത്തിവയ്ക്കാൻ ശ്രമിച്ചില്ലെന്ന് സിബിസിഐ. മാധ്യമങ്ങൾ സഭയെ കുറ്റപ്പെടുത്തുന്നതിൽ വേദനയുണ്ടെന്നും സിബിസിഐ പ്രസിഡന്‍റ്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി കാഞ്ഞിരപ്പള്ളി ബിഷപ്പ് പാലാ സബ് ജയിലിലെത്തിയതിന് പിന്നാലെയാണ് സിബിസിഐ നിലപാട് വ്യക്തമാക്കിയത്. 

ഗൗരവതരവും സങ്കീർണവുമായ പരാതി പരിശോധിക്കാൻ സമയമെടുക്കുന്നത് സ്വാഭാവികമാണ്. നീതിന്യായവ്യവസ്ഥയിൽ പൂ‍ർണ്ണവിശ്വാസമുണ്ടെന്നും സിബിസിഐ വിശദീകരിച്ചു. ഫ്രാങ്കോമുളയ്ക്കലിനെ പിന്തുണച്ച് കെസിബിസിയും ചങ്ങനാശ്ശേരി അതിരൂപതയും വന്നതിന് പിന്നാലെയാണ് കാഞ്ഞിരപ്പള്ളി ബിഷപ്പിന്റ ജയിൽ സന്ദർശനം. മാർ മാത്യു അറയ്ക്കൽ സഹായ മെത്രാൻ മാർ ജോ,സ് പുളിയ്ക്കൽ മലങ്കല കത്തോലിക്ക രൂപതാ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ് എന്നിവരാണ് ഫ്രാങ്കോയെ ജയിൽ കണ്ടത്. 

പത്ത് മിനിട്ടത്തെ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ മാത്യു അറയ്ക്കൽ നിരപരാധികൾ ശിക്ഷിപ്പെടാൻ പാടില്ലെന്ന് വിശദീകരിച്ച് ഫ്രാങ്കോക്ക് പിന്തുണ നൽകി. കന്യാസ്ത്രീ പിഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്ന് പറഞ്ഞ് ബിഷപ്പ് നയം വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെ ബിഷപ്പിനെതിരെയുള്ള പരാതിയിൽ മാധ്യമങ്ങൾ വേട്ടയാടുന്നതിൽ വേദനയുണ്ടെന്ന് വ്യക്തമാക്കി സിബിസിഐ രംഗത്തെത്തി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു