ആധാര്‍ പാൻകാർഡുമായി ബന്ധിപ്പിക്കൽ: സമയപരിധി നീട്ടി

Web Desk |  
Published : Mar 27, 2018, 11:00 PM ISTUpdated : Jun 08, 2018, 05:44 PM IST
ആധാര്‍ പാൻകാർഡുമായി ബന്ധിപ്പിക്കൽ: സമയപരിധി നീട്ടി

Synopsis

ആധാര്‍ പാൻകാർഡുമായി ബന്ധിപ്പിക്കൽ അവസാന തീയതി പിന്നെയും നീട്ടി

ദില്ലി: ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയപരിധി വീണ്ടും നീട്ടി. അവസാന തീയതിയായിരുന്ന മാര്‍ച്ച് 31 ല്‍ നിന്ന് സമയപരിധി ജൂൺ 30ലേയ്ക്കാണ് നീട്ടിയത്. കേന്ദ്ര പ്രത്യക്ഷം നികുതി ബോര്‍ഡ് ആണ് തീയതി നീട്ടി കൊണ്ടുള്ള ഉത്തരവിട്ടത്.

ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയും മാർച്ച് 31 ആയിരുന്നു. എന്നാൽ ഇതു പിന്നീട് സുപ്രീംകോടതി ഇടപെട്ട് അനിശ്ചിത കാലത്തേക്കു നീട്ടി. ഈ സാഹചര്യത്തിലാണ് തീയതി നീട്ടി സിബിഡിടിയും ഉത്തരവിറക്കിയത്.

ഇതു നാലാം തവണയാണ് പാൻ–ആധാർ ബന്ധിപ്പിക്കലിനു തീയതി നീട്ടി നൽകുന്നത്. മാർച്ച് അഞ്ചു വരെയുള്ള കണക്കു പ്രകാരം ആകെയുള്ള 33 കോടിയിൽ 16.65 കോടി പാൻ കാർഡുകളും ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കെഎസ്ആർടിസിയിൽ എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം വരുന്നു'; അർഹരെ തേടി പ്രമോഷൻ നൽകുമെന്ന് ​ഗതാ​ഗതമന്ത്രി
സംസ്ഥാന സർക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ ശോഭ സുരേന്ദ്രൻ; 'ബാർ സമയം നീട്ടിയത് പണം പിരിക്കാൻ'