എസ്എൻസി ലാവലിൻ കേസ് പരിഗണിക്കുന്നത് മെയ് നാലിലേക്ക് മാറ്റി

Published : Feb 21, 2019, 12:03 PM ISTUpdated : Feb 21, 2019, 12:09 PM IST
എസ്എൻസി ലാവലിൻ കേസ് പരിഗണിക്കുന്നത് മെയ് നാലിലേക്ക് മാറ്റി

Synopsis

കേസിലെ മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ വിടുതൽ ഹ‌ർജി നൽകിയ സാ​​ഹചര്യത്തിലാണ് കേസ് മെയിലേക്ക് മാറ്റിവച്ചത്.

തിരുവനന്തപുരം: എസ്എൻസി ലാവലിൻ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി മെയ് നാലിലേക്ക് മാറ്റി. കേസിലെ മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ വിടുതൽ ഹ‌ർജി നൽകിയ സാ​​ഹചര്യത്തിലാണ് കേസ് മേയിലേക്ക് മാറ്റിവച്ചത്.

കെ ജി രാജശേഖരൻ നായർ, ആർ ശിവദാസ്, എം കസ്തൂരി രം​ഗ അയ്യ‌ർ എന്നിവരാണ് നിലവിൽ ലാവലിൻ കേസിലെ പ്രതികൾ. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇവർ ഹൈക്കോടതിയിൽ വിടുതൽ ഹ​‌ർജി നൽകിയ കാര്യം അഭിഭാഷക‌ർ കോടതിയെ അറിയിച്ചു. ഇതേ തുട‌ന്നാണ് കേസ് മാറ്റി വച്ചത്. 

കേസിലെ പ്രതികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കോടതി നേരെത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎസ്ഇബിയുടെ ഗുരുതര വീഴ്‌ച; ഉപഭോക്താവ് ലക്ഷങ്ങൾ നഷ്‌പരിഹാരം നൽകാൻ ഉത്തരവിട്ട് ഓംബുഡ്‌സ്‌മാൻ
3 മലയാളികളടക്കം 26 നാവികരെ ഇക്വറ്റോറിയൽ ഗിനിയ അന്യായ തടവിൽ വച്ച സംഭവം; മുഴുവൻ നാവികരെയും കുറ്റവിമുക്തരാക്കി അന്താരാഷ്ട്ര കോടതി