
ദില്ലി: പോക്സോ അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളില്‍ വധശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം. നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമം ശക്തമാക്കും.
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ ഉണ്ടാകും. ദൃശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നാലും ശിക്ഷ ഉണ്ടാകും. ലൈംഗിക ലക്ഷ്യത്തോടെ ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നതും കുറ്റകരമാണ്. കുട്ടികൾക്കെതിരായ ലൈംഗീക അതിക്രമത്തിനെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാനാണ് പോക്സോ നിയമത്തിൽ ഭേദഗതി വരുത്താന്‍ കേന്ദ്രത്തിന്‍റെ തീരുമാനം.
കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ ഇന്ത്യില്‍ നിലവിലുള്ള നിയമമാണ് പോക്‌സോ (The Protection of Children from Sexual Offences - POCSO Act). 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങളെ തടയുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam